Categories: NATIONALTOP NEWS

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; രണ്ട് സൈനികർ മരിച്ചു

ബസും ഓട്ടോറിക്ഷ​യും കൂട്ടിയിടിച്ച് രണ്ട് സൈനികർ മരിച്ചു. മഹാരാഷ്‌ട്രയിലെ നാഗ്പൂരിലാണ് സംഭവം. ആർമിയുടെ ​ഗാർഡ് റെജിമെന്റൽ ട്രെയിനിം​ഗ് സെൻ്ററിലെ സൈനികരായ വിഘ്നേഷ്, ധീരജ് റായ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒപ്പമുണ്ടായായിരുന്ന ആറ് സൈനികർക്കും ഓട്ടോറിക്ഷ ഡ്രൈവർക്കും പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓട്ടോ ഡ്രൈവറുടെ ആരോഗ്യനില ​ഗുരുതരമാണെന്നാണ് വിവരം. കംപീറ്റിലെ ആർമിയുടെ ​ഗാർഡ് റെജിമെന്റൽ ട്രെയിനിം​ഗ് സെൻ്ററിൽ നിന്നുള്ള 15 ജവന്മാർ രണ്ട് ഓട്ടോകളിലായി യാത്ര പുറപ്പെട്ടതിന് പിന്നാലെയാണ് ബസ് ഇതിലെ ഒരു ഓട്ടോയിലേക്ക് ഇടിച്ചത്. പിന്നാലെ രണ്ടാമത്തെ ഓട്ടോയിലുണ്ടായിരുന്ന സൈനികരും നാട്ടുകാരും ചേർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ബസ് ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ നാഗ്പുർ പോലീസ് കേസെടുത്തു.

TAGS: ACCIDENT| SOLDIER| DEATH
SUMMARY: Two jawans killed after speeding bus rams into auto

Savre Digital

Recent Posts

പാമ്പുകടി: ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി

തൃശൂർ: കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന 10 വയസ്സുകാരന്‍ അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ വെന്റിലേറ്ററില്‍…

58 minutes ago

ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന ഭയം; പിതാവില്‍ നിന്നും സംരക്ഷണം തേടി യുവതി ഹൈക്കോടതിയിൽ

ബെംഗളൂരു: സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് പിതാവ് തടസ്സം നിൽക്കുന്നുവെന്നും ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന് ഭയമുണ്ടെന്നും കാണിച്ച് കോടതിയെ സമീപിച്ച് യുവതി. ബെംഗളൂരു…

1 hour ago

നിതിൻ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ ആക്ഷൻ കൗണ്‍സില്‍

തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍…

2 hours ago

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുത്; നിര്‍ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതു വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് നിര്‍ദേശം നല്‍കി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍…

3 hours ago

വിവിധ തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ഇ.​ബി​യി​ൽ ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്ക​ർ ഉ​ൾ​പ്പെ​ടെ വി​വി​ധ ത​സ്​​തി​ക​ക​ളി​ലേ​ക്ക് വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പി.​എ​സ്.​സി തീ​രു​മാ​നി​ച്ചു. ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് (ജി​ല്ലാ​ത​ലം) -…

4 hours ago

സ്വത്തുവിവരത്തില്‍ പൊരുത്തക്കേട്; നടൻ വിജയ്‌ക്ക് കോടതി നോട്ടീസ്

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങളില്‍ നൂറു കോടിയിലധികം രൂപയുടെ വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്ന്…

4 hours ago