മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രഖ്യാപിച്ചിരുന്ന മുസ്ലിംലീഗിന്റെ ഹർത്താല്‍ പിൻവലിച്ചു. സാധാരണക്കാരുടെയും വിദ്യാർഥികളുടെയും ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഹർത്താല്‍ പിൻവലിക്കുന്നത് എന്ന് യുഡിഎഫ് അറിയിച്ചു. ഇന്ന് പല സ്കൂളുകളിലും കുട്ടികള്‍ക്ക് പരീക്ഷ നടക്കുന്ന സമയമാണ്. മാത്രമല്ല ഹോട്ടല്‍ പോലുള്ള കടകളിലെ ആളുകളും വലിയ രീതിയില്‍ ആശങ്ക ഉണ്ടാക്കിയിരുന്നു പെട്ടെന്ന് പ്രഖ്യാപിച്ച ഈ ഹർത്താല്‍.
ഇവയെല്ലാം കണക്കിലെടുത്താണ് ഇപ്പോള്‍ ഹർത്താല്‍ പിൻവലിച്ചിരിക്കുന്നത്. മുസ്ലിം ലീഗ് ഓഫീസില്‍ നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു ഹർത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലായിരുന്നു ഹർത്താല്‍.
പെരിന്തല്‍മണ്ണ മുസ്ലിംലീഗിന്റെ ഓഫീസില്‍ നേരെ കല്ലേറ് ഉണ്ടായ പശ്ചാത്തലത്തില്‍ ആയിരുന്നു ലീഗിന്റെ മണ്ഡലത്തില്‍ ഹർത്താല്‍ പ്രഖ്യാപിച്ചത്. അതേസമയം ഓഫീസില്‍ നേരെ കല്ലെറിഞ്ഞത് സിപിഎം പ്രവർത്തകരാണ് എന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ആരോപിച്ചു. കല്ലേറ് ഉണ്ടായതിനെ തുടർന്ന് നജീബ് കാന്തപുരം എംഎല്‍എയുടെ നേതൃത്വത്തില്‍ പെരിന്തല്‍ മണ്ണയില്‍ ലീഗ് റോഡ് ഉപരോധിച്ചിരുന്നു
SUMMARY: UDF calls off hartal in Perinthalmanna














