വാഷിങ്ടണ്‍: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്‌ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തി അമേരിക്ക. മഡൂറോയും ഭാര്യയും ന്യൂയോർക്കിലെ സൗത്ത്ൺ ഡിസ്ട്രിക്റ്റിൽ വിചാരണ നേരിടേണ്ടി വരുമെന്ന് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി അറിയിച്ചു. “മയക്കുമരുന്ന്–ഭീകര ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന, മെഷീൻ ഗണ്ണുകളും വിനാശകരമായ ഉപകരണങ്ങളും കൈവശം വയ്ക്കൽ, അമേരിക്കയ്‌ക്കെതിരെ യുദ്ധത്തിനുള്ള ഗൂഢാലോചന” എന്നിവയാണ് മഡൂറോയ്‌ക്കെതിരായ കുറ്റങ്ങൾ.
അതേസമയം മഡൂറോയുടെ ഭാര്യ സിലിയ ഫ്ളോറസിനെതിരായ കുറ്റം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
അമേരിക്ക ബന്ദിയാക്കിയ മഡൂറോയേയും ഭാര്യയേയും രാജ്യത്തിന് പുറത്തേയ്ക്ക് കൊണ്ടുപോയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. തലസ്ഥാനം കാരക്കാസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു .ഇന്ത്യൻ സമയം രാത്രി 9.30യ്ക്ക് നടക്കുന്ന പത്രസമ്മേളനത്തിൽ കൂടുതൽ വിവരങ്ങൽ അറിയിക്കുമെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. വെനസ്വേലൻ വിമാനത്താവളങ്ങളിലും അമേരിക്കൻ ആക്രമണമുണ്ടായി. ഈഗ്‌റോട്ട് വിമാനത്താവളത്തിൽ വമ്പൻ സ്‌ഫോടനങ്ങൾ നടന്നു.
മഡുറോ മയക്കുമരുന്നുകള്‍ കടത്തുന്നുണ്ടെന്ന് ആരോപിച്ച് മാസങ്ങളായി ട്രംപ് മഡുറോയെ വേട്ടയാടിയിരുന്നു. 1989ലെ പനാമ അധിനിവേശത്തിന് ശേഷം ആദ്യമായാണ് ഇത്തരത്തിലുള്ള നേരിട്ടുള്ള ഒരു കടന്നുകയറ്റം ലാറ്റിന്‍ അമേരിക്കയില്‍ അമേരിക്ക നടത്തിയിരിക്കുന്നത്.
SUMMARY: US charges Venezuelan President Nicolas Maduro with serious crimes














