ന്യൂഡൽഹി: യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് നാലു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ഇന്നെത്തും. ഇന്ത്യൻ വംശജയായ ഭാര്യ ഉഷ ചിലുകുരി വാൻസും ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിക്കും. ഇറ്റലിയിൽ നിന്നാണ് വാൻസ് ഇന്ന് ഡൽഹിയിലെത്തുക. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ വാൻസിന് അത്താഴ വിരുന്ന് നൽകും.
ഇന്ന് വാൻസും ഭാര്യയും ഡൽഹിയിലെ അക്ഷർധാം ക്ഷേത്രവും കരകൗശല വസ്തുക്കൾ വിൽക്കുന്ന മാർക്കറ്റും സന്ദർശിക്കും. തുടർന്ന് രാത്രി ജയ്‌പൂരിലേക്ക് പോകും. നാളെ രാജസ്ഥാൻ ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും. 23ന് ആഗ്രയിൽ താജ്മഹൽ സന്ദർശിക്കും. 24ന് ജയ്‌പൂരിൽ നിന്ന് യു.എസിലേക്ക് മടങ്ങും.
വാന്‍സിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ-യു.എസ് വ്യാപാര കരാറും ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫ് നയവും ചർച്ചയാകും. വിദേശകാര്യ മന്ത്രി ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര, യു.എസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര എന്നിവരും ചർച്ചകളിൽ പങ്കെടുക്കും.
<BR>
TAGS : VICE PRESIDENT OF U. S
SUMMARY : US Vice President in India today; Meeting with Prime Minister
ആലപ്പുഴ: മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ കുളിമുറിയില്‍ വഴുതി വീണു. കാലിന്റെ അസ്ഥിക്ക് ഒടിവുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി…
ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ മുപ്പത്തിരണ്ടാം വാര്‍ഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാഷോ 2026 ഫിബ്രവരി 15 ന് മല്ലേശ്വരം ചൗഡയ്യ…
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ബൂത്ത് ലെവല്‍ ഓഫീസറെ (ബിഎല്‍ഒ) മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണനഗറിലെ ചപ്ര സ്വദേശിയായ…
കൊച്ചി: കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പില്‍ സ്ത്രീയുടെ ജഡം ചാക്കുകൊണ്ട് മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത സ്ഥലം ഉടമ…
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉച്ചക്കടയില്‍ കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞുവീണ് വയോധിക മരിച്ചു. ഉച്ചക്കട സ്വദേശിനി സരോജിനി (72) ആണ് മരിച്ചത്.…
കണ്ണപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യം മുന്നണി സ്ഥാനാർഥി ഒരു സീറ്റില്‍ കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പത്താം വാർഡ് തൃക്കോത്താണ്…