തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി പ്രിയദര്‍ശിനിയെ നിയോഗിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കല്ലമ്പലം ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് വി പ്രിയദര്‍ശിനി. 15 സീറ്റുകള്‍ നേടിയാണ് തിരുവനന്തപരം ജില്ലാ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തിയത്.
സിപിഎം വര്‍ക്കല ഏരിയ കമ്മിറ്റി അംഗമാണ് വി പ്രിയദര്‍ശിനി. യുഡിഎഫ് 13 സീറ്റുകളാണ് നേടിയത്. കഴിഞ്ഞ തവണ ആറു സീറ്റുകളാണ് യുഡിഎഫ് നേടിയത്. അതിനിടെ, തിരുവനന്തപുരം കോര്‍പറേഷനില്‍ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും. ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. കോര്‍പറേഷനിലെ പുന്നയ്‌ക്കാമുകള്‍ കൗണ്‍സിലറാണ് ശിവജി.
SUMMARY: V Priyadarshini will be the president of Thiruvananthapuram District Panchayat














