തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം വിഎസിന്റെ ആരോഗ്യ സ്ഥിതി കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. ഡയാലിസ് അടക്കം ചികിത്സകള്‍ തുടരാനാണ് നിർദേശം.
ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 23 ന് ആണ് വി.എസിനെ തിരുവനന്തപുരത്തെ എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ കെ ശശീന്ദ്രന്‍ കെ കൃഷ്ണന്‍കുട്ടി എന്നിവരും, മുതിര്‍ന്ന സിപിഎം നേതാവ് പി കെ ഗുരുദാസന്‍ ഇ പി ജയരാജന്‍ പി കെ ശ്രീമതി അടക്കമുള്ളവരും ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉള്‍പ്പടെയുള്ളവരും ആശുപത്രിയിലെത്തി വി.എസിനെ സന്ദര്‍ശിച്ചിരുന്നു.
SUMMARY: V.S. Achuthanandan’s health condition remains extremely serious