വാ​ൽ​മീ​കി അ​ഴി​മ​തി കേ​സ്; മ​ന്ത്രി ബി.നാ​ഗേ​ന്ദ്ര രാ​ജി​വ​ച്ചു

ബെംഗ​ളൂ​രു: വാ​ൽ​മീ​കി കോ​ർ​പ​റേ​ഷ​ൻ അ​ഴി​മ​തി​ക്കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ക​ർ​ണാ​ട​ക സ്റ്റാ​റ്റി​സ്റ്റി​ക്സ് വ​കു​പ്പ് മ​ന്ത്രി ബി.നാ​ഗേ​ന്ദ്ര രാ​ജി​വ​ച്ചു. വിധാൻ സൗധയിൽ നടന്ന പത്രസമ്മേളനത്തിനിടെയാണ് നാഗേന്ദ്ര തന്റെ രാജി പ്രഖ്യാപനം നടത്തിയത്. . നാ​ഗേ​ന്ദ്ര​യെ വീ​ണ്ടും മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ പ്രതിപക്ഷ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു. സെപ്റ്റംബർ ഒന്ന് മുതൽ 10 വരെ റായ്ച്ചൂരിൽ നിന്ന് ബല്ലാരി വരെ 10 ദിവസത്തെ പദയാത്ര നടത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു.

‘രാജി മുഖ്യമന്ത്രിക്ക് സമർപ്പിക്കും. പിന്നാക്ക ആദിവാസി വിഭാഗത്തിൽ പെട്ടയാളായതിനാൽ ബിജെപി എന്നെ കുറ്റക്കാരനാക്കി ചിത്രീകരിച്ചു. എന്റെ പാർട്ടിക്കും നേതാക്കൾക്കും നാണക്കേട് ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അതുകൊണ്ട് തന്നെ താന്‍ രാജി സമർപ്പിക്കാൻ തീരുമാനിച്ചു’-നാഗേന്ദ്ര വാര്‍ത്താ സമ്മേളനത്തില്‍ വികാരാധീനനായി പറഞ്ഞു.

2023-24 ൽ നാഗേന്ദ്ര പട്ടികവർഗ ക്ഷേമ മന്ത്രിയായിരിക്കെ സംസ്ഥാന പട്ടികവർഗ വികസന കോർപ്പറേഷന്റെ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന കേസിൽ മന്ത്രിയെ സിബിഐ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ തവർചന്ദ് ഗെലോട്ട് അനുമതി നൽകിയതിന് പിന്നാലെയാണ് ബല്ലാരി റൂറൽ എംഎൽഎയായ നാഗേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജിവെച്ചത്. എംഎൽഎ സ്ഥാനം രാജിവയ്ക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും നാഗേന്ദ്ര പറഞ്ഞു. 

കോർപ്പറേഷൻ അക്കൗണ്ട്സ് ഓഫീസർ പി. ചന്ദ്രശേഖരന്റെ ആത്മഹത്യയെ തുടർന്നാണ് 2024 മേയിൽ സാമ്പത്തിക ക്രമക്കേട് പുറത്തുവന്നത്. കോർപ്പറേഷനിൽനിന്നുള്ള അനധികൃത ഫണ്ട് കൈമാറ്റത്തെക്കുറിച്ച് ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് വൻതുകകൾ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കണ്ടെത്തി. ഇതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറുകയായിരുന്നു.

വിവാദത്തെ തുടർന്ന് സിദ്ധരാമയ്യ മന്ത്രിസഭയിൽ ട്രൈബൽ വെൽഫെയർ മന്ത്രിയായിരുന്ന നാഗേന്ദ്ര 2024 ജൂണിൽ രാജിവെച്ചിരുന്നു. പിന്നീട് ഡികെ. ശിവകുമാർ മുഖ്യമന്ത്രിയായതിനു പിന്നാലെ ഓഗസ്റ്റ് മൂന്നിന് വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തി. മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് 25 ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ രാജി. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നാഗേന്ദ്ര രാജി പ്രഖ്യാപിച്ചത്.
SUMMARY: Valmiki corruption case; Minister B. Nagendra resigned

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിദ്ധരാമയ്യയെ ലക്ഷ്യമിട്ട് വ്യാജ ഹണി ട്രാപ്പ് വീഡിയോ പ്രചരിപ്പിച്ച കേസിൽ 2 പേർ കസ്റ്റഡിയിൽ

ബെംഗളൂരു: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അപകീർത്തിപ്പെടുത്താൻ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ...

ദസറ യാത്രാതിരക്ക്: ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് ശനിയാഴ്ച സ്പെഷ്യൽ ട്രെയിൻ 

ബെംഗളൂരു: ദസറ തിരക്ക് മുൻനിർത്തി ബെംഗളൂരുവിൽ നിന്നും സേലം വഴി കണ്ണൂരിലേക്ക്...

ജർമനിയിൽ കെട്ടിടത്തിന് തീപിടിച്ച് 3 മലയാളികൾ മരിച്ചു, 5 പേർക്കു പരുക്ക്

ബർലിൻ: ജർമനിയിൽ ബോഷം നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ  മൂന്ന് മലയാളികൾ...

നെടുമ്പാശേരി വാഹനാപകടം; 19കാരൻ മദ്യപിച്ച 3 ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കൊച്ചി: നെടുമ്പാശേരിയിലുണ്ടായ വാഹനാപകടത്തിൽ പ്രതിയായ യുവാവ് മദ്യപിച്ചതായി കണ്ടെത്തിയ മൂന്ന് ബാറുകളുടെ...

ബന്നേർഘട്ട റോഡ് ജങ്ഷനുകൾ വികസിപ്പിക്കുന്നു; ഡിപിആർ തയ്യാറാക്കാൻ നിർദ്ദേശം

ബെംഗളൂരു: ദക്ഷിണ ബെംഗളൂരുവിലെ പ്രധാന ഗതാഗത ഇടനാഴിയായ ബന്നേർഘട്ട മെയിൻ റോഡിലെ...

കർണാടകയിൽ വരൾച്ചാബാധിത താലൂക്കുകൾ 226 ആയി; കേന്ദ്രസഹായത്തിനുള്ള നിവേദനം ഒരാഴ്ചയ്ക്കകം

ബെംഗളൂരു: കർണാടകയിൽ വരൾച്ചയുടെ വ്യാപ്തി വർധിക്കുന്ന സാഹചര്യത്തിൽ ഒൻപത് താലൂക്കുകൾ കൂടി...

തുലാവർഷം നാളെ എത്തും; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ തുലാവര്‍ഷം എത്താന്‍ സാധ്യത. നാളെ മുതല്‍ കേരളത്തില്‍...

ഒക്ടോബർ 27 മുതൽ കൗണ്ടറുകളിലൂടെ നേരിട്ടുവാങ്ങുന്ന ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി സുപ്രീം കോടതി

ന്യൂഡൽഹി: റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിൽനിന്ന് ടിക്കറ്റ് വാങ്ങുന്ന എല്ലാ യാത്രക്കാർക്കും ഒക്ടോബർ...

Related Articles

Popular Categories