കൊച്ചി: വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഒരു മാസത്തിനകം ഓടിത്തുടങ്ങും. ദീപാവലി സമ്മാനമായി ഡല്‍ഹിയില്‍ നിന്ന് പ്രയാഗ്രാജ് വഴി പാട്നയിലേക്കായിരിക്കും ആദ്യ ട്രെയിന്‍ ഓടിക്കുക. തുടര്‍ന്ന് ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട മുംബൈ, ഹൗറ, പൂനെ, സെക്കന്തരാബാദ് സര്‍വീസുകളും ഉണ്ടാകും. കേരളത്തില്‍ അടുത്ത ഘട്ടത്തിലാകും വന്ദേഭാരത് സ്ലീപ്പര്‍ എത്തുക. തിരുവനന്തപുരം-ബെംഗളൂരു, തിരുവനന്തപുരം- മംഗളൂരു റൂട്ടുകളാണ് പരിഗണനയില്‍.
അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോച്ചുകൾ നിർമ്മിക്കുന്നത് പൊതുമേഖലാ സ്ഥാപനമായ ബി.ഇ.എം.എൽ ആണ്. എ.സി ഫസ്റ്റ് ക്ലാസ്, 2ടയർ, 3ടയർ കോച്ചുകളുണ്ടാകും. വന്ദേഭാരത് ഹ്രസ്വദൂര ട്രെയിനുകളേക്കാൾ സ്ലീപ്പറിൽ അധികം സൗകര്യവുമൊരുക്കും. റീഡിംഗ് ലൈറ്റ്, ലാപ്ടോപ് ചാർജിംഗ്, പൊതു അനൗൺസ്മെന്റ്, വിഷ്വൽ ഇൻഫോസിസ്റ്റം, സുരക്ഷാ ക്യാമറകൾ, മോഡുലാർ പാൻട്രി, ഭിന്നശേഷി സൗഹൃദ ബെർത്തുകൾ- ടോയ്ലെറ്റ് എന്നിവയാണ് വന്ദേഭാരത് സ്ലീപ്പറിലെ സൗകര്യങ്ങൾ. ഫസ്റ്റ് എ.സി കോച്ചുകളിൽ ചൂടുവെള്ളം വരുന്ന ഷവറുകളുമുണ്ടാകും.
വന്ദേഭാരത് സ്ലീപ്പറിന് രാജധാനി എക്സ്പ്രസുകളേക്കാൾ നിരക്ക് കൂടുതലായിരിക്കും. യാത്രാനിരക്കിലും റൂട്ടുകളുടെ കാര്യത്തിലും അന്തിമ തീരുമാനമെടുക്കേണ്ടത് റെയിൽവേ ബോർഡാണ്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.
SUMMARY: Vande Bharat Sleeper coming soon