കൊച്ചി: മലയാള സിനിമയില്‍ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിസ്മയമായി മാറുകയാണ് ‘വാഴ 2’. സോഷ്യല്‍ മീഡിയ താരങ്ങളെ അണിനിരത്തി വിപിൻ ദാസിന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ഈ ചിത്രം വെറും നാല് ദിവസം കൊണ്ട് 60 കോടി രൂപയുടെ ആഗോള കളക്ഷൻ നേടിയിരിക്കുകയാണ്. 2024ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗത്തേക്കാള്‍ വലിയ വിജയം തീര്‍ത്തിരിക്കുകയാണ് വാഴ 2.
റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച 8.40 കോടി രൂപയാണ് സിനിമ കളക്റ്റ് ചെയ്തത്. ശനിയാഴ്ച 7.20 കോടി രൂപയും സിനിമ ബോക്‌സോഫീസില്‍ നിന്നും നേടിയിരുന്നു. ആദ്യ ദിവസം 10.5 കോടി രൂപയാണ് സിനിമ ഇന്ത്യയില്‍ നിന്നും നേടിയത്. നാല് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് 29.70 കോടിയും ഓവര്‍സീസില്‍ നിന്നും 33.25 കോടിയുമാണ് സിനിമ നേടിയത്.
ഇതോടെ ആഗോള ബോക്‌സോഫീസില്‍ നിന്ന് സിനിമ 62.95 കോടി കളക്റ്റ് ചെയ്തു. ആദ്യ ഭാഗമായ വാഴ 41.75 കോടി രൂപയായിരുന്നു ആകെ കളക്റ്റ് ചെയ്തത്. സിനിമയുടെ നിര്‍മാതാവ് കൂടിയായ സംവിധായകന്‍ വിപിന്‍ ദാസ് ആണ് വാഴയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെ ശ്രദ്ധ നേടിയ ഹാഷിറും ടീമുമാണ് വാഴ 2 വിലെ പ്രധാന താരങ്ങള്‍.
SUMMARY: ‘Vazha 2’ creates a wave at the box office; earns Rs 60 crore in four days
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലും തമിഴ്നാട്ടിലും റെക്കോർഡ് പോളിങ്. വൈകിട്ട് 6 മണി വരെയുള്ള കണക്കുകൾ പ്രകാരം ബംഗാളിൽ പോളിങ്…
കാസറഗോഡ് : ട്രെയിന്‍ കടന്നുപോകുന്നതിനിടെ കാറ്റടിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. കാസറഗോഡ് ചെങ്കള നാലാംമൈൽ തൈവളപ്പിലെ താഹിർ…
കോഴിക്കോട്: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കൂട്ടാളിയും പിടിയില്‍. അടിവാരം സ്വദേശിനി…
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം,…
കൊല്ലം: കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍…
തിരുവനന്തപുരം: കേരളത്തില്‍ ചൂട് കൂടുന്നതിനിടെ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്നും…