LATEST NEWS

വിജയ് തമിഴ്‌നാട്ടില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും; സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ടിവികെ

ചെന്നൈ: തമിഴക വെട്രി കഴകം(ടിവികെ) അധ്യക്ഷൻ വിജയ് തമിഴ്നാട്ടില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും. പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് മത്സരിക്കുന്നത്. ടിവികെ ജില്ലാ സെക്രട്ടറി വി പി മതിയഴകൻ കരൂരില്‍ സ്ഥാനാർഥിയാണ്. കരൂർ ദുരന്തത്തില്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട ടിവികെ നേതാവായിരുന്നു അദ്ദേഹം. 234 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ടിവികെയുടെ തീരുമാനം.

ഒരു വട്ടം തനിക്ക് അവസരം നല്‍കണമെന്ന് പാർട്ടിയുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തില്‍ വിജയ് പറഞ്ഞു. പാർട്ടിയുടെ ചിഹ്നമായ ‘വിസില്‍’ ഉയർത്തിക്കാട്ടി, ഇതൊരു വിസില്‍ വിപ്ലവ തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. താനും തന്റെ സ്ഥാനാർഥികളും തമ്മില്‍ വ്യത്യാസമില്ലെന്നും എല്ലാവരെയും ഒരുപോലെ കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.

വിജയ് മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളും നിലവില്‍ ഭരണകക്ഷിയായ ഡിഎംകെയുടെ കൈവശമാണ്. പെരമ്പൂരില്‍ ആർ.ഡി. ശേഖറും തിരുച്ചി ഈസ്റ്റില്‍ ഇന്നിഗോ എസ്. ഇരുദയരാജാണ് നിലവിലെ എംഎല്‍എമാര്‍. സാധാരണക്കാരായ സ്ഥാനാർഥികളെയാണ് താൻ അണിനിരത്തുന്നതെന്ന് വിജയ് വ്യക്തമാക്കി. ഡിഎംകെയെ ലക്ഷ്യം വെച്ചുകൊണ്ട് രൂക്ഷമായ വിമർശനങ്ങളും അദ്ദേഹം ഉന്നയിച്ചു.

SUMMARY: Vijay to contest from two constituencies in Tamil Nadu; TVK releases list of candidates

NEWS BUREAU

Recent Posts

അധ്യായം 7

  ഭിക്ഷാം ദേഹി നെയ്ക്കാരുടെ വരവോടെയാണു കൊട്ടിയൂരിൽ തൊഴാൻ പോകുന്നവർ ഒരുക്കം തുടങ്ങുക. കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ചു നടക്കുന്ന അനുഷ്‌ഠാന…

14 minutes ago

കണ്ണൂരില്‍ സൂര്യാതപമേറ്റ് യുവാവ് മരിച്ചു

കണ്ണൂർ: കണ്ണൂരില്‍ കിണര്‍ പണിക്കിടെ സൂര്യാതപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ എം വിയാണ് മരിച്ചത്. 37…

17 minutes ago

പോളിങ് സമയം നീട്ടണം; തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് വിജയ്

ചെന്നൈ: തമിഴ്നാട്ടിൽ വോട്ടെടുപ്പ് പുരോഗമിക്കവെ പോളിങ് സമയം നീട്ടണമെന്ന ആവശ്യവുമായി ടിവികെ അധ്യക്ഷൻ വിജയ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. ബസുകൾ…

1 hour ago

തൃശൂര്‍ വെടിക്കെട്ട് അപകടത്തില്‍ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ കാണാതായ തൃശൂർ കോട്ടപ്പുറം സ്വദേശി ഗിരീഷിന്റെ അമ്മ ഗൗരിയമ്മ (74) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് കഴിഞ്ഞ…

2 hours ago

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 110 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,075…

3 hours ago

ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പ് കടിച്ചു; തിരുവനന്തപുരത്ത് എട്ടുവയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. ദിലീപ് - അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്.…

4 hours ago