ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കെത്തുകയില്ലെന്നാണ് വിവരം. കരൂർ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ നേരിട്ട് ചെന്നൈയില്‍ എത്തിക്കാനാണ് പുതിയ തീരുമാനം. അടുത്താഴ്ച മഹാബലിപുരത്ത് എല്ലാവരെയും ഒന്നിച്ച് കാണുമെന്നതും ടിവികെ വൃത്തങ്ങള്‍ അറിയിച്ചു. ടിവികെ നേതാക്കള്‍ കുടുംബാംഗങ്ങളുമായി ചർച്ച നടത്തുകയും ഭൂരിഭാഗം പേരും ചെന്നൈയിലേക്കുള്ള യാത്രക്ക് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം കരൂരില്‍ ടിവികെയ്ക്ക് ഹാള്‍ ലഭിച്ചില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. രണ്ട് കല്യാണമണ്ഡപങ്ങളുടെ ഉടമകള്‍ വാക്ക് പറഞ്ഞതിന് ശേഷം പിന്മാറി. ഡിഎംകെയുടെ സമ്മർദം കാരണമാണ് ഈ നടപടിയെന്ന് ടിവികെ ആരോപിച്ചു. കരൂർ സന്ദർശനം വൈകുമെന്ന് ഉറപ്പായതോടെയാണ് കുടുംബങ്ങളെ ചെന്നൈയില്‍ എത്തിച്ച് കാണാൻ വിജയ് തീരുമാനിച്ചത്.
എന്നാല്‍, ഈ പുതിയ തീരുമാനത്തോട് ടിവികെയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് എതിർപ്പുണ്ട്. ചെന്നൈയിലെ പരിപാടി പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് ഇവർ അഭിപ്രായപ്പെടുന്നു. നിലവിലെ ഈ വിഷയങ്ങള്‍ക്കിടയിലും, വിജയ് അടുത്ത മാസം സംസ്ഥാന പര്യടനം പുനരാരംഭിക്കാൻ ഒരുങ്ങുകയാണ്. ഇതിനായി സുരക്ഷ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് ഉടൻ അപേക്ഷ നല്‍കുമെന്നും ടിവികെ വൃത്തങ്ങള്‍ അറിയിച്ചു.
SUMMARY: Vijay will not be going to Karur soon; the families of the deceased will be taken to Chennai














