Categories: ASSOCIATION NEWS

വിജിനപുര ജൂബിലി സ്‌കൂൾ കായിക മേള

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള വിജിനപുര ജൂബിലി സ്‌കൂളിന്റെ വാര്‍ഷിക കായികോല്‍ത്സവം, ബെംഗളൂരു സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ കായിക പരിശീലകയും ഒളിമ്പ്യനുമായ ഒ പി ജൈഷ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് മുരളീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

ജൂബിലി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കല, ജൂബിലി സിബിഎസ ഇ പ്രിന്‍സിപ്പാള്‍ രേഖ കുറുപ്പ്, വൈസ് പ്രസിഡന്റ് എം പി വിജയന്‍, ജനറല്‍ സെക്രട്ടറി ഡെന്നിസ് പോള്‍, ട്രഷറര്‍ എം കെ ചന്ദ്രന്‍, എഡ്യൂക്കേഷണല്‍ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, മുന്‍ പ്രസിഡന്റ് പീറ്റര്‍ ജോര്‍ജ്, വനിത വിഭാഗം ചെയര്‍ പേഴ്‌സന്‍ ഗ്രേസി പീറ്റര്‍, സോണല്‍ സെക്രട്ടറിമാരായ പവിത്രന്‍, പ്രസാദ്, പ്രവര്‍ത്തക സമിതി അംഗങ്ങളായ പ്രഭാകരന്‍, സീനോ ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

വിദ്യാര്‍ഥികളുടെ മാര്‍ച്ച് പാസ്റ്റ് , ബാന്‍ഡ്, പിരമിഡ്, സൈക്കിള്‍ ഡിസ്‌പ്ലേ, ജിംനാസ്റ്റിക്‌സ്, തുടങ്ങിയ വിവിധ അഭ്യാസ പ്രകടനങ്ങളും ഉണ്ടായിരുന്നു. വിജയികള്‍ക്ക് മെഡല്‍ സമ്മാനിച്ചു.
<BR>
TAGS : JUBILEE SCHOOL | SPORTS MEET

Savre Digital

Recent Posts

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ മേയ് ഒന്നുമുതൽ

ന്യൂഡല്‍ഹി:  പണം വെച്ചുള്ള ഓൺലൈൻ വാതുവെപ്പുകൾക്കും ചൂതാട്ടങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ 'ഓൺലൈൻ ഗെയിമിങ് റെഗുലേഷൻ ആക്ട്' ചട്ടങ്ങൾ…

41 minutes ago

ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 8 മരണം

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 8 പേര്‍ മരിച്ചു. ശിവാജി നഗറിലെ ബൗറിങ് ആന്‍ഡ്…

2 hours ago

കേരളത്തിൽ യുഡിഎഫിന് ഭരണം പ്രവചിച്ച് എക്സിറ്റ് പോളുകൾ; ബിജെപിക്കും മുന്നേറ്റം

തിരുവനന്തപുരം: കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണത്തിൽ വരുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. പുറത്തുവന്ന എല്ലാ സർവേകളും യുഡിഎഫ്…

2 hours ago

‘എൻ എസ് മാധവൻ, ചരിത്ര ദാരുണതകളുടെ ചോരയിൽ വാക്കിനെ ആയുധമാക്കിയ എഴുത്തുകാരൻ’-എൻ രാജൻ

ബെംഗളൂരു: ചരിത്ര ദാരുണതകളുടെ ചോരയിൽ വാക്കിനെ ആയുധമാക്കി, പേനയെ ഉളിപോലെയാക്കി, മറ്റൊരു നീതി ലാവണ്യധാര സൃഷ്ടിച്ച്, ശരിക്ക് വേണ്ടി തിരുത്തുകൾ…

3 hours ago

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു; പ്രിൻസിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെൻഷൻ

തിരുവനന്തപുരം: സർക്കാർ നയങ്ങളെ വിമർശിച്ചതിനെ തുടർന്ന് പ്രിൻസിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളില്‍ പ്രതികരിച്ചതും കാരണം ചൂണ്ടിക്കാട്ടിയാണ്…

3 hours ago

പത്തനംതിട്ട കലഞ്ഞൂരിലെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

പത്തനംതിട്ട: കലഞ്ഞൂര്‍ അനന്തു കൊലപാതകക്കേസില്‍ പ്രതി ശ്രീകുമാറിന് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ. പ്രതി ശ്രീകുമാര്‍ ദയ അര്‍ഹിക്കുന്നില്ലെന്നും…

4 hours ago