ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്ലി അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ടി-20 ലോകകപ്പ് ഫൈനലില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ടാണ് താരം ഈ പ്രഖ്യാപനം നടത്തിയത്. ഇതൊരു തുറന്ന രഹസ്യമായിരുന്നെന്നും ഫൈനലില്‍ ഫലം എന്തായാലും താന്‍ വിരമിക്കുമായിരുന്നെന്നും കോഹ്ലി പറഞ്ഞു.
ടൂര്‍ണമെന്റിലെ ഫൈനല്‍ ഒഴികെയുള്ള മത്സരങ്ങളില്‍ മികച്ച ഫോം കണ്ടെത്താന്‍ കഴിയാതെ കുഴങ്ങിയ കോഹ്ലിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന ഘട്ടത്തില്‍ നിര്‍ണായകമായ 76 റണ്‍സ് നേടി ടീമിനെ കപ്പില്‍ മുത്തമിടീച്ചാണ് കോഹ്ലിയുടെ മടക്കം. 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നേടിയത്. 59 പന്തില്‍ 76 റണ്‍സാണ് കോഹ്ലി നേടിയത്.
രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ കരുത്തുറ്റ ടീമുമായാണ് ഇത്തവണ ഇന്ത്യ ടി 20 ലോകകപ്പ് മത്സരങ്ങളിൽ ഇറങ്ങിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യൻ നിര എതിരാളികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തി. സെമിഫൈനലിലെ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ പ്രകടനം ടീമിന് ഫൈനലിൽ ആത്മവിശ്വാസം കൂട്ടിയിരുന്നു.
പിന്നിട്ടതെല്ലാം വളരെ ബുദ്ധിമുട്ടേറിയ പാതകളായിരുന്നു. ഇത്രത്തോളം സമ്മര്‍ദ്ദം അനുഭവിച്ചൊരു ടൂര്‍ണമെന്റില്ല. പക്ഷേ ഈ ലോകകപ്പിലെ വിജയം അത് തന്നെ സംബന്ധിച്ചടത്തോളം ഏറെ അഭിമാനം പകരുന്നതാണെന്നും ഫൈനലില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായ കോഹ്ലി പറഞ്ഞു.
TAGS: SPORTS | WORLDCUP | VIRAT KOHLI
SUMMARY: Virat kohli announced retirement from international cricket
ആലപ്പുഴ: വീടിന് മുൻവശത്തുള്ള തോട്ടില്‍ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. എടത്വ ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സണ്‍ തോമസിന്‍റെയും ആഷയുടെയും മകൻ…
തിരുവനന്തപുരം: കേരളത്തില്‍ മുഹറം അവധി ഞായറാഴ്ച തന്നെ. തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തേ തയാറാക്കിയ കലണ്ടർ…
കണ്ണൂർ: ആറാം വയസ്സില്‍ കണ്ണൂരിലെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്‌ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാര്‍ജയില്‍ എഞ്ചിനീയറുമായ നിഖിലാണ്…
കോട്ടയം: തന്റെ അമ്മയുടെ ജീവനെടുത്ത ആശുപത്രിയില്‍ ജോലി ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് ബിന്ദുവിൻ്റെ മകൻ നവനീത് അറിയിച്ചുവെന്ന് സിപിഎം നേതാവ്…
ബെംഗളൂരു: സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളന പ്രചാരണത്തോടനുബന്ധിച്ച് ജില്ലാ സ്വാഗതസംഘം രൂപവത്കരിച്ചു. വിവിധ പ്രചാരണ പരിപാടികളിലൂടെ അന്താരാഷ്ട്ര…
കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ ഇന്ത്യൻ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80…