ബെംഗളൂരു : മാഗഡിറോഡ് ബാട്രഹള്ളി വിഷ്ണുപുരം മുത്തപ്പൻ മടപ്പുരയിലെ രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന തിരുവപ്പന മഹോത്സവത്തിന് നാളെ തുടക്കമാകും.
നാളെ രാവിലെ ഏഴിന് മുരളീകൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗണപതിഹോമം, പ്രതിഷ്ഠാപൂജ, നാഗപൂജ, രണ്ടിന് മുത്തപ്പൻ മലയിറക്കൽ, നാലിന് വെള്ളാട്ടം, വൈകീട്ട് ആറിന് കളരിപ്പയറ്റോട് കൂടിയ താലപ്പൊലിഘോഷയാത്ര എന്നിവയുണ്ടാകും.
തിങ്കളാഴ്ച രാവിലെ 11-ന് തിരുവപ്പന, ഭഗവതിത്തിറ, പള്ളിവേട്ട, ഒന്നിന് അന്നദാനം എന്നിയുണ്ടാകും, രാത്രിയിൽ മുടിപറിക്കലോടെ ഉത്സവത്തിന് സമാപനം കുറിക്കും.
SUMMARY: Vishnupuram Muthappan festival begins tomorrow
SUMMARY: Vishnupuram Muthappan festival begins tomorrow














