NATIONAL

‘വോട്ട് ചോരി’; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താ സമ്മേളനം ഇന്ന്

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്താ സമ്മേളനം ഇന്ന് രാവിലെ 10 മണിക്ക് ഡല്‍ഹിയിലെ പുതിയ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടക്കും. വോട്ട് കൊള്ള ആരോപണവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ഇന്ന് പുറത്ത് വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുരുതര തെളിവുകള്‍ പുറത്തുവിടുമെന്നും, ഹൈഡ്രജന്‍ ബോംബിനായി കാത്തിരിക്കണമെന്നും ആ വിവരങ്ങൾ പുറത്ത് വന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനങ്ങളുടെ മുൻപിൽ നിൽക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടിരുന്നു.

കഴിഞ്ഞ ആഗസ്റ്റ് ഏഴിന് ആണ് തിരഞ്ഞെടുപ്പ് കമീഷനെയും കേന്ദ്രസർക്കാറിനെയും പ്രതിക്കൂട്ടിലാക്കി കർണാടകയിലെ ലോക്‌സഭാ മണ്ഡലത്തിലെ ‘വോട്ട് കൊള്ള’ ആരോപണങ്ങൾ രാഹുൽ പുറത്തുവിട്ടത്.
SUMMARY: ‘Vote Chori’; Opposition leader Rahul Gandhi’s special press conference today

NEWS DESK

Recent Posts

സ്വിറ്റ്സര്‍ലൻഡ് ബാറിലെ സ്ഫോടനം: മരണസംഖ്യ 47 ആയി

ബേണ്‍: പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരുക്കേല്‍ക്കുകയും…

16 minutes ago

നേത്രാവതി, മത്സ്യഗന്ധ എക്സ്​പ്രസ് ഒരുമാസത്തേക്ക് പൻവേൽ ജങ്​ഷന്‍ വരെ മാത്രം

മുംബൈ: കുർള ലോക്മാന്യ തിലക് ടെർമിനലില്‍ പിറ്റ്‌ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ കൊങ്കണ്‍ വഴി മംഗളൂരു ഭാഗത്തേക്കുള്ള രണ്ടു ട്രെയിന്‍ സര്‍വീസുകളില്‍…

16 minutes ago

ശബരിമല സ്വർണക്കൊള്ള: സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ(ഐബി). കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥവസ്തുത പുറത്തുവരണമെങ്കിൽ…

1 hour ago

ഓട്ടോറിക്ഷാ മറിഞ്ഞ് അപകടം; പിറന്നാള്‍ ദിനത്തില്‍ ഒരുവയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശൂര്‍: പിറന്നാള്‍ ദിനത്തില്‍ ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് കുഞ്ഞ് മരിച്ചു. എരവിമംഗലം നടുവിൽപറമ്പിൽ വീട്ടിൽ റിൻസണ്‍ന്റെ മകൾ എമിലിയ (ഒന്ന്)…

1 hour ago

ഇ​റാ​നി​ൽ വ​ൻ പ്ര​ക്ഷോ​ഭം; സുരക്ഷാ ഉദ്യോഗസ്ഥനടക്കം 7 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ടെഹ്റാൻ: ഇ​റാ​നി​ൽ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടർന്നുള്ള വി​ല​ക്ക​യ​റ്റ​വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ സുരക്ഷാ ഉദ്യോഗസ്ഥനടക്കം 7 പേ​ർ കൊ​ല്ലപ്പെട്ടു. പ​ടി​ഞ്ഞാ​റ​ൻ ഇ​റാ​നി​ലെ…

2 hours ago

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ പണികള്‍ നടക്കുന്നതിനാല്‍ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. രാവിലെ 10 മുതൽ…

3 hours ago