തിരുവനന്തപുരം: മുൻമുഖ്യമന്ത്രി വി.എസ്, അച്യുതാനന്ദനോടുള്ള ആദര സൂചകമായി നാളെ സംസ്ഥാനത്ത് പ്രഖ്യാപിച്ച പൊതു അവധി ബാങ്കുകൾക്കും ബാധകം. നാളെ സംസ്ഥാനത്ത് ബാങ്കുകളും പ്രവർത്തിക്കില്ല. നാളെ സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. എല്ലാ സർക്കാർ ഓഫിസുകൾക്കും പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റസ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് സർക്കാർ അറിയിപ്പിൽ പറഞ്ഞു. നാളെ മുതൽ സംസ്ഥാനമൊട്ടാകെ മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം നടത്തും. ഈ ദിവസങ്ങളിൽ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.
ഇന്ന് വൈകിട്ട് 3.20നായിരുന്നു മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻമുഖ്യമന്ത്രിയുാായ വി.എസ്, അച്യുതാനന്ദൻ അന്തരിച്ചത്. മൃതദേഹം ഇന്ന് രാത്രി പാർട്ടി ആസ്ഥാനമായ ഏ.കെ.ജി സെന്ററിലും തിരുവനന്തപുരത്തെ വീട്ടിലും പൊതുദർശനത്തിന് വയ്ക്കും, നാളെ രാവിലെ 9ന് ദർബാർ ഹാളിലും പൊതുദർശനം ഉണ്ടായിരിക്കും, നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. മറ്റന്നാളാണ് സംസ്കാരം.
SUMMARY: VS’s death: Banks will also be closed tomorrow