തിരുവനന്തപുരം: പട്ടം എസ് യു ടി ആശുപത്രിയില്‍ തീവപരിചരണ വിഭാഗത്തില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് ഡിജിപി റവാഡ ചന്ദ്രശേഖർ. ആശുപത്രിയിലെത്തിയ ഡിജിപി കുടുംബാഗങ്ങളുമായി വിഎസിന്റെ ആരോഗ്യകാര്യങ്ങള്‍ സംസാരിച്ച ശേഷം മടങ്ങി.
അതേസമയം, വി എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നാണ് പുതിയ മെഡിക്കല്‍ ബുള്ളറ്റിൻ. ഇന്ന് ഉച്ചയ്ക്ക് 12.30 ന് ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്. കഴിഞ്ഞ ദിവസം വിഎസിന്റെ മകൻ വി എ അരുണ്‍കുമാർ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു.
മെഡിക്കല്‍ ഉപകരണങ്ങളുടെ സഹായമില്ലാതെ വിഎസ് ഇപ്പോള്‍ സ്വയം ശ്വസിക്കാൻ തുടങ്ങിയതായി വിഎസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കെ.ശശിധരനും സമൂഹ മാദ്ധ്യമത്തിലൂടെ അറിയിച്ചു. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23 നാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
SUMMARY: VS’s health condition remains unchanged; DGP Rawada Chandrashekhar visits hospital