ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡ് ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. അമാനത്തുള്ള ഖാനെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെചെയ്തു. ഡല്‍ഹി വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍കൂടിയായ അമാനത്തുള്ള ഖാന്റെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് അറസ്റ്റ്. പത്തോളം തവണ നോട്ടീസ് അയച്ചിരുന്നതായും അമാനത്തുള്ള ഹാജരായില്ലെന്നും ഇ.ഡി. വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ടുചെയ്തു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തിരിക്കെ അനധികൃത നിയമനവും വസ്തു ഇടപാടുകളുമായി 100 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ഇഡിയുടെ ആരോപണം.
നേരത്തെ, ഡല്‍ഹി വഖഫ് ബോര്‍ഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ അമാനത്തുള്ള ഖാനെ ഇ.ഡി. ചോദ്യംചെയ്തിരുന്നു. കേസില്‍ ഡല്‍ഹി ആന്റി കറപ്ഷന്‍ ബ്രാഞ്ച് 2022 സെപ്റ്റംബറില്‍ അദ്ദേഹത്തെ അറസ്റ്റുചെയ്തിരുന്നു.
അതേ സമയം ഇ ഡി 2 വര്‍ഷമായി തന്നെ പീഡിപ്പിക്കുകയാണെന്നും തെറ്റായ ആരോപണങ്ങളുടെ പേരില്‍. എഎപി പാര്‍ട്ടിയെയാകെ ഇവര്‍ ബുദ്ധിമുട്ടിക്കുന്നുവെന്നും അമാനത്തുല്ല ഖാന്‍ പറഞ്ഞു ഞങ്ങളുടെ പാര്‍ട്ടിയെ തകര്‍ക്കുകയാണു ലക്ഷ്യം. ജനങ്ങള്‍ എനിക്കു വേണ്ടി പ്രാര്‍ഥിക്കണം. ജോലികളെല്ലാം നിറവേറ്റും. ഞങ്ങള്‍ പേടിക്കില്ല, ആശങ്ക വേണ്ടെന്നും അമാനത്തുല്ല ഖാന്‍ എക്‌സില്‍ പറഞ്ഞു.
<BR>
TAGS : AMANATULLAH KHAN | ENFORCEMENT DIRECTORATE
SUMMARY : Waqf Board Irregularity; AAP MLA arrested by ED
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍…
കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം…
ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…
കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…
കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…