കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ട്: നിരവധി ട്രെയിനുകൾ റദ്ദാക്കി, കേരളത്തില്‍ നിന്നുള്ള അഞ്ച് ട്രെയിനുകള്‍ വഴിതിരിച്ചുവിടും

മുംബൈ: ഗോവയിലെ പെര്‍ണം തുരങ്കത്തിലെ വെള്ളച്ചോര്‍ച്ചയെത്തുടര്‍ന്ന് കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. വെള്ളക്കെട്ടുണ്ടായതിന് പിന്നാലെ നിരവധി ട്രെയിനുകള്‍ കൊങ്കണ്‍ പാതയില്‍ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടുണ്ട്. ഗതാഗതം സാധാരണ നിലയിലേക്ക് പുനസ്ഥാപിക്കുന്നത് വരെയാണ് സര്‍വീസുകളില്‍ മാറ്റം വരുത്തിയത്.

തിരുനല്‍വേലി- ജാംനഗര്‍ എക്‌സ്പ്രസ്, നാഗര്‍കോവില്‍- ഗാന്ധി ധാം എക്‌സ്പ്രസ്, എറണാകുളം- നിസാമുദ്ദീന്‍ എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍- ലോക്മാന്യതിലക് എക്‌സ്പ്രസ്, നിസാമുദ്ദീന്‍- എറണാകുളം എക്‌സ്പ്രസ് എന്നിവ വഴിതിരിച്ചുവിടും.

ലോകമാന്യതിലകിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിൻ നമ്പർ 16345 നേത്രാവതി എക്സ്പ്രസ് ട്രെയിൻ സവാന്ത്‍വാഡി സ്റ്റേഷനിൽ നിന്നും പൻവേൽ, പൂണെ, സോളപ്പൂർ, വാഡി, ഗുഡ്കൽ, ധർമാവരം, ഇറോഡ്, ഷൊർണൂർ വഴി വഴിതിരിച്ചുവിടും. ഷൊർണൂരിൽ നിന്നും ട്രെയിൻ സാധാരണ പോലെ സർവീസ് നടത്തും.

ലോകമാന്യ തിലകിൽ നിന്നും കൊച്ചുവേളിയിലേക്കുള്ള ട്രെയിൻ നമ്പർ 2213 എക്സ്പ്രസും ഇതേ പാതയിലൂടെ വഴിതിരിച്ചുവിടും. ഷൊർണൂർ എത്തിയതിന് ശേഷം സാധാരണ പോലെ ട്രെയിൻ സർവീസ് നടത്തും. 12432 നിസാമുദ്ദീൻ-തിരുവനന്തപുരം, 19260 ഭാവ്നഗർ-കൊച്ചുവേളി, 12223 ലോകമാന്യതിലക്-എറണാകുളം എക്സ്പ്രസ് ട്രെയിനുകളും ഇതേ പാതയിലാവും വഴിതിരിച്ചു വിടുക.

22149 എറണാകുളം-പൂണെ എക്സ്പ്രസ് മഡ്ഗാവ്, ലോണ്ട, മിരാജ് വഴി തിരിച്ചു വിടും. 12134 മംഗളൂരു -മുംബൈ സി.എസ്.എം.ടി എക്സ്പ്രസും 12617 എറണാകുളം-നിസാമുദ്ദീൻ, 12341 തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീൻ എക്സ്പ്രസും ഇതേ പാതയിലൂടെ തന്നെയാവും വഴിതിരിച്ച് വിടുക. 20932 ഇൻഡോർ-കൊച്ചുവേളി എക്സ്പ്രസ് സൂറത്ത്, ജാഗോൺ, ബാദേനറ, വാർദ, ബൽഹാരിഷ്, വാറങ്കൽ, വിജയവാഡ, റെനിഗുണ്ട, കാട്പാടി, കോയമ്പത്തൂർ വഴിയാകും സഞ്ചരിക്കുക.

മുംബൈ സി.എസ്.എം.ടി- മഡ്ഗാവ് വന്ദേഭാരത്, മുംബൈ സി.എസ്.എം.ടി- മഡ്ഗാവ് ജനശതാബ്ദി, മുംബൈ സി.എസ്.എം.ടി- മഡ്ഗാവ് മാണ്ഡോവി, മുംബൈ സി.എം.എസ്.ടി- മംഗളൂരു എക്‌സ്പ്രസുകള്‍ റദ്ദാക്കി. മഡ്ഗാവല്‍നിന്ന് മുംബൈയിലേക്കുള്ള മണ്ഡോവി എക്‌സപ്രസ്, സാവന്ത്‌വാദി റോഡ് പാസഞ്ചര്‍, മുംബൈ സി.എസ്.എം.ടി. തേജസ് എക്‌സ്പ്രസ്, മുംബൈ സി.എസ്.എം.ടി. ജനശതാബ്ദി എക്‌സപ്രസ് എന്നീ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ബുധനാഴ്ച യാത്രയാരംഭിക്കുന്ന സാവന്ത്‌വാദി റോഡ്- ദിവ എക്‌സ്പ്രസും സര്‍വീസ് നടത്തില്ല.

മഡ്ഗാവ്- ചണ്ഡിഗഢ്, മംഗളൂരു സെന്‍ട്രല്‍- ലോക്മാന്യ തിലക്, മംഗളൂരു- മുംബൈ എക്‌സ്പ്രസുകളും സാവന്ത്‌വാദി- മഡ്ഗാവ് പാസഞ്ചര്‍ എന്നിവയും റദ്ദാക്കി. മുംബൈ സി.എം.എസ്.ടി- മഡ്ഗാവ് ജങ്ഷന്‍ കൊങ്കണ്‍ കന്യ, ലോകമാന്യതിലക്- മംഗളൂരു സെന്‍ട്രല്‍ മത്സ്യഗന്ധ എക്‌സ്പ്രസുകള്‍ സാവന്ത്‌വാദി റോഡില്‍ സര്‍വീസ് അവസാനിപ്പിക്കും.
<BR>
TAGS : KONKAN RAILWAY | TRAIN DIVERTED
SUMMARY : Waterlogging on Konkan route: Several trains canceled, five trains from Kerala to be diverted

Savre Digital

Recent Posts

തിരുവനന്തപുരത്ത് ആശുപത്രിയില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി

തിരുവനന്തപുരം: പേട്ടയിലെ റെയില്‍വേ ആശുപത്രി പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. ആശുപത്രിയിലെ ശുചിമുറിയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ ഉടന്‍…

1 hour ago

ദ്വിദിന സഹവാസ ക്യാമ്പ് ശ്രദ്ധേയമായി

ബെംഗളൂരു: യുവാക്കളില്‍ മൂല്യാധിഷ്ഠിത ജീവിതക്രമം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആന്റിഡോട്ട് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും ഹോപ്പ് സൊസൈറ്റിയും സംയുക്തമായി നടത്തിയ…

1 hour ago

മുണ്ടത്തിക്കോട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പില്‍ പ്രവീണ്‍ (45)…

2 hours ago

നിതിൻ രാജിൻ്റെ മരണം; അധ്യാപകര്‍ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി

കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അധ്യാപകർ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക്…

3 hours ago

തൃശൂരില്‍ വീണ്ടും വില്ലനായി പാമ്പ്: രണ്ടര വയസ്സുകാരന് പാമ്പ് കടിയേറ്റു

തൃശൂർ: വാണിയംപാറയില്‍ വീട്ടിലെ ശുചിമുറിയില്‍ വച്ച്‌ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മോളിയേക്കല്‍ വീട്ടില്‍ ശാന്തി പീറ്ററിന്റെ മകൻ…

4 hours ago

കുടകില്‍ യു.എസ് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റില്‍

ബെംഗളൂരു: കർണാടകയിലെ കുടക് സന്ദര്‍ശിക്കാനെത്തിയ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തതായി പരാതി. വാഷിങ്ടണിൽനിന്നുള്ള യുവതിയാണ് ക്രൂര ആക്രമണത്തിനു ഇരയായത്.…

4 hours ago