തിരുവനന്തപുരം: പുതുക്കിയ ക്ഷേമ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. 2000 രൂപ ക്ഷേമപെൻഷനും 1600 രൂപ കുടിശികയും ചേർത്ത് 3600 രൂപ വ്യാഴാഴ്ച വിതരണം ചെയ്യും. ഇതോടെ കുടിശിക മുഴുവൻ തീരും. അഞ്ച് മാസത്തെ കുടിശികയാണുണ്ടായിരുന്നത്.
പെന്‍ഷന്‍ വിതരണത്തിനായി ധനവകുപ്പ് 1,864 കോടി രൂപ അനുവദിച്ച് ഉത്തരവിറക്കി. 63,77,935 പേരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. ഗുണഭോക്താക്കളില്‍ പകുതിയോളം പേര്‍ക്ക് ബേങ്ക് അക്കൗണ്ട് വഴിയും ശേഷിക്കുന്നവര്‍ക്ക് സഹകരണ ബേങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തും.
ഒമ്പതര വര്‍ഷത്തെ എല്‍ ഡി എഫ് ഭരണത്തില്‍ 80,671 കോടി രൂപയാണ് പെന്‍ഷന് വേണ്ടി അനുവദിച്ചത്.
SUMMARY: Welfare pension; ₹3,600 including arrears will be received on Thursday













