തിരുവനന്തപുരം: ശശി തരൂർ എംപി സിപിഎമ്മിലേക്കെന്ന് സൂചന. ഇന്ന് ഇതുസംബന്ധിച്ച് ദുബായില്‍ നിർണായക ചർച്ചകള്‍ നടക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള വ്യവസായിയാണ് ചർച്ചയ്ക്ക് മുൻകെെയെടുക്കുന്നതെന്നാണ് വിവരം. ഈ വാർത്തകള്‍ക്ക് ഇതുവരെ ശശിതരൂർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മഹാപഞ്ചായത്തിലെ അവഗണനയില്‍ തരൂർ അതൃപ്തിയിലാണ്. ഇതിനിടെയാണ് ചർച്ച നടക്കുന്നത്. ഇന്ന് ഉച്ചയ്ക്കാണ് ശശി തരൂർ ദുബായില്‍ എത്തിയത്. ഇന്ന് വെെകിട്ട് വ്യവസായിയുമായി ശശി തരൂർ കൂടിക്കാഴ്ച നടത്തും. ഇതുസംബന്ധിച്ച വാർത്തകള്‍ തരൂർ ക്യാമ്പ് തള്ളുന്നില്ല. 27നാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതി യോഗം തിരുവനന്തപുരത്ത് ചേരുന്നത്.
ആ യോഗത്തില്‍ തരൂർ പങ്കെടുക്കുന്നില്ലെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസില്‍ തുടരുന്നതിനിടെയാണ് സിപിഎമ്മില്‍ നിന്നും ഈ നീക്കം. മഹാപഞ്ചായത്തില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വേദിയിലുണ്ടായിരുന്ന നേതാക്കളുടെ പേര് പറഞ്ഞ് പ്രസംഗം തുടങ്ങിയെങ്കിലും ശശി തരൂരിന്റെ പേര് ഒഴിവാക്കിയിരുന്നു. ഇതില്‍ തരൂരിന് അതൃപ്തിയുണ്ടായിരുന്നു.
എന്നാല്‍ പ്രസംഗത്തിന് മുന്നോടിയായി തനിക്കു ലഭിച്ച പട്ടികയില്‍ തരൂരിന്റെ പേരില്ലായിരുന്നു. അതിനാലാണ് പേര് പരാമർശിക്കാത്തതെന്നാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. എന്നാല്‍ വിഷയം സംബന്ധിച്ച് പൊതുചർച്ചയ്‌ക്ക് താത്പര്യമില്ലെന്ന നിലപാടിലാണ് തരൂർ. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താൻ വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേർന്ന യോഗത്തില്‍ തരൂരിന്റെ അസാന്നിദ്ധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
SUMMARY: Will Shashi Tharoor MP join CPM? Crucial discussion in Dubai
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍…
കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം…
ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…
കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…
കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…