ശശി തരൂര്‍ എംപി സിപിഎമ്മിലേക്കോ? ദുബായില്‍ നിര്‍ണായക ചര്‍ച്ച

തിരുവനന്തപുരം: ശശി തരൂർ എംപി സിപിഎമ്മിലേക്കെന്ന് സൂചന. ഇന്ന് ഇതുസംബന്ധിച്ച്‌ ദുബായില്‍ നിർണായക ചർച്ചകള്‍ നടക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള വ്യവസായിയാണ് ചർച്ചയ്ക്ക് മുൻകെെയെടുക്കുന്നതെന്നാണ് വിവരം. ഈ വാർത്തകള്‍ക്ക് ഇതുവരെ ശശിതരൂർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മഹാപഞ്ചായത്തിലെ അവഗണനയില്‍ തരൂർ അതൃപ്തിയിലാണ്. ഇതിനിടെയാണ് ചർച്ച നടക്കുന്നത്. ഇന്ന് ഉച്ചയ്ക്കാണ് ശശി തരൂർ ദുബായില്‍ എത്തിയത്. ഇന്ന് വെെകിട്ട് വ്യവസായിയുമായി ശശി തരൂർ കൂടിക്കാഴ്ച നടത്തും. ഇതുസംബന്ധിച്ച വാർത്തകള്‍ തരൂർ ക്യാമ്പ് തള്ളുന്നില്ല. 27നാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതി യോഗം തിരുവനന്തപുരത്ത് ചേരുന്നത്.

ആ യോഗത്തില്‍ തരൂർ പങ്കെടുക്കുന്നില്ലെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസില്‍ തുടരുന്നതിനിടെയാണ് സിപിഎമ്മില്‍ നിന്നും ഈ നീക്കം. മഹാപഞ്ചായത്തില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വേദിയിലുണ്ടായിരുന്ന നേതാക്കളുടെ പേര് പറഞ്ഞ് പ്രസംഗം തുടങ്ങിയെങ്കിലും ശശി തരൂരിന്റെ പേര് ഒഴിവാക്കിയിരുന്നു. ഇതില്‍ തരൂരിന് അതൃപ്തിയുണ്ടായിരുന്നു.

എന്നാല്‍ പ്രസംഗത്തിന് മുന്നോടിയായി തനിക്കു ലഭിച്ച പട്ടികയില്‍ തരൂരിന്റെ പേരില്ലായിരുന്നു. അതിനാലാണ് പേര് പരാമർശിക്കാത്തതെന്നാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. എന്നാല്‍ വിഷയം സംബന്ധിച്ച്‌ പൊതുചർച്ചയ്‌ക്ക് താത്പര്യമില്ലെന്ന നിലപാടിലാണ് തരൂർ. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താൻ വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേർന്ന യോഗത്തില്‍ തരൂരിന്റെ അസാന്നിദ്ധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

SUMMARY: Will Shashi Tharoor MP join CPM? Crucial discussion in Dubai

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിലും കർണാടകയിലെ വിവിധ ജില്ലകളിലും നാളെയും മറ്റന്നാളും ഇടിമിന്നലോടുകൂടിയ മഴയ്ക്ക്...

യശ്വന്ത്പൂർ – തിരുവനന്തപുരം ഗരീബ് രഥ് എക്സ്പ്രസിൽ കൂടുതൽ എസി കോച്ചുകൾ അനുവദിച്ചു

ബെംഗളൂരു: യശ്വന്ത്‌പൂർ - തിരുവനന്തപുരം ഗരിബ് രഥ് എക്സ്പ്രസിൽ മൂന്ന് തേർഡ്...

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മെട്രോയുടെ വേഗത്തണൽ; മാറ്റിവയ്ക്കാനുള്ള ഹൃദയം 18 മിനിറ്റിൽ എത്തിച്ചു

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിനെ നിഷ്പ്രഭമാക്കി മറ്റൊരു ജീവൻ രക്ഷാ ദൗത്യത്തിന് ചിറകേകി...

മഴയില്‍ ബൈക്ക് തെന്നി കെ.എസ്.ആര്‍.ടി.സി. ബസിലിടിച്ചു; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പാലാ: കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പോളിടെക്‌നിക് വിദ്യാര്‍ഥി മരിച്ചു....

ജർമനിയിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി, ചെലവുകൾ നോർക്ക വഹിക്കും

തിരുവനന്തപുരം: ജര്‍മനിയിലെ ബോഹുമില്‍ അപ്പാര്‍ട്ട്മെന്‍റ് സമുച്ചയത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെട്ട മൂന്ന്...

കിഫ്ബിയില്‍ വൻ ക്രമക്കേട്; ധനവകുപ്പിനെ നോക്കുകുത്തിയാക്കി, അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബി സംസ്ഥാനത്തിന് വന്‍ കടബാധ്യത വരുത്തിയെന്ന് മുഖ്യമന്ത്രി വി ഡി...

നവരാത്രി ആഘോഷത്തിനായി വിജയ് നാളെ കേരളത്തില്‍

തൃശൂർ: നവരാത്രി ആഘോഷങ്ങള്‍ക്കായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നാളെ...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 2 കുട്ടികള്‍ കുളത്തില്‍ വീണുമരിച്ചു

പാലക്കാട്: വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ബന്ധുക്കളായ കുട്ടികള്‍ കുളത്തില്‍ വീണ് മരിച്ചു. പാലക്കാട്...

Related Articles

Popular Categories