പാലക്കാട്: വോട്ടുചെയ്ത് മടങ്ങവേ വാഹനാപകടത്തിൽ യുവതി മരിച്ചു. മുജാഹിദ് ഗേൾസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയും പാലക്കാട് സിവിൽ സ്റ്റേഷന് സമീപം താമസിക്കുന്ന എരിമയൂർ ചിമ്പുകാട് അബ്ദുലത്തീഫിന്‍റെ ഭാര്യയുമായ നാജിയയാണ് (26) മരിച്ചത്.
കുഴൽമന്ദം ഭാഗത്തുനിന്നും പാലക്കാട്ടേക്ക് ഭർത്താവ് ലത്തീഫിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു. കണ്ണനൂർ തോട്ടുപാലത്തിന് സമീപത്ത് ദേശീയപാതയിൽ കൂട്ടിയിരുന്ന മണലിൽ തട്ടി സ്കൂട്ടറിൽനിന്നും ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. റോഡിൽ വീണ നാജിയയുടെ ശരീരത്തിലൂടെ ലോറി കയറി. ഗുരുതര പരുക്കേറ്റ നാജിയയെ കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്ക് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴം വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.
ഖബറടക്കം പിന്നീട്. ബാപ്പ: സക്കരീയ. ഉമ്മ: ബീവിജാൻ. മക്കൾ: ലുത്ത്ഫിയ, നസ്മിൽ. സഹോദരങ്ങൾ: മുഹമ്മദ് ഷബിൻ, മുഹമ്മദ് നബിൽ.
SUMMARY: Woman dies after falling off scooter, hit by lorry; accident occurred while returning with husband after voting














