തൃശൂർ: യുവതിയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ പഴുവിൽ വെസ്റ്റ് വലിയകത്ത് സുൽഫത്ത് (38) ആണ് മരിച്ചത്. വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. തൃപ്രയാറില്‍ തയ്യല്‍ക്കട നടത്തിവരികയായിരുന്നു സുല്‍ഫത്ത്. ഇടയ്ക്ക് വീട്ടില്‍ ഇരുന്ന് വസ്ത്രങ്ങള്‍ തയ്ച്ച ശേഷം കടയില്‍ എത്തിച്ചുനല്‍കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ സുല്‍ഫത്ത് തയ്ച്ച വസ്ത്രങ്ങള്‍ കടയില്‍ കൊണ്ടുപോയി കൊടുക്കാന്‍ പോയതായിരുന്നു ഭര്‍ത്താവും ഒപ്പം മകളും.
തയ്ച്ച വസ്ത്രം വാങ്ങാൻ വീട്ടിലെത്തിയ അയല്‍ക്കാരി വിളിച്ചിട്ട് വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരി സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. സമീപവാസികള്‍ എത്തി പരിശോധിച്ചപ്പോഴാണ് സുല്‍ഫത്തിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സമീപത്ത് നിന്ന് ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെടുത്തു മകളും പോയതിനാൽ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.














