ബെംഗളൂരു: ബാഗലഗുണ്ടെ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഭുവനേശ്വരി നഗറില്‍ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തില്‍ മനംനൊന്ത് യുവതി
രണ്ട് കുട്ടികളെ കൊലപ്പെടുത്തി ജീവനൊടുക്കി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. വിജയലക്ഷ്മി (35) മക്കളായ ഭുവന്‍ (1), ബൃന്ദ (4) എന്നിവരെ കൊലപ്പെടുത്തി ജീവനൊടുക്കുകയായിരുന്നു.
മൂവരെയും മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയയിരുന്നു. വിജയലക്ഷ്മിയുടെ ഭര്‍ത്താവ് രമേശ് ഒരു മാളില്‍ ജോലി ചെയ്യുകയാണ്. രമേശ് അടുത്തിടെ മറ്റൊരു സ്ത്രീയെ രഹസ്യമായി വിവാഹം കഴിച്ചു.
അദ്ദേഹത്തിന്റെ തീരുമാനത്തില്‍ അസ്വസ്ഥയായ വിജയലക്ഷ്മി തന്റെ ബന്ധുക്കളോട് തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. ഇതാണ് ഇരയെ കടുത്ത നടപടിയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
SUMMARY: woman kills two children and commits suicide