ഊട്ടി: ഊട്ടി പേരാരകിന് സമീപം വന്യജീവി ആക്രണമത്തില്‍ സ്ത്രീ മരിച്ചു. പൊമ്മൻ സ്വദേശിനിയായ അഞ്ജലൈ (52) ആണ് മരിച്ചത്. കടുവ ആക്രമിച്ചതാണെന്നാണ് വനം വകുപ്പിന്‍റെ പ്രാഥമിക നിഗമനം. തേയില തോട്ടത്തിന് സമീപം കുറ്റിക്കാട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വന്യ മൃഗം ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. തേയില തോട്ടത്തില്‍ ബുധനാഴ്ച ജോലിക്ക് പോയ അഞ്ജലൈ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് വ്യാഴാഴ്ച രാവിലെ പണിക്ക് പോയ തോട്ടം തൊഴിലാളികള്‍ മൃതദേഹം കാണുകയായിരുന്നു. സമീപത്തായി വലിച്ചിഴച്ചതിന്‍റെ പാടുകളുമുണ്ട്.
വനം വകുപ്പ് പരിശോധിച്ച് വരികയാണ്. അതിന് ശേഷമേ ഏത് മൃഗമാണ് ആക്രമണത്തിനു പിന്നിലെന്ന് അറിയാനാവൂ എന്ന് വനം വകുപ്പ് വ്യക്തമാക്കുന്നു. മുൻകരുതലിന്‍റെ ഭാഗമായി തോട്ടത്തില്‍ ഞായറാഴ്ച വരെ തൊഴിലാളികളുടെ പണി നിർത്തിവയ്ക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നല്‍കി.
TAGS : LATEST NEWS
SUMMARY : Woman’s body found eaten by wild animal in Ooty
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇന്ന് നേരിയ വര്‍ധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ കൂടി 13,875…
തിരൂർ: കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി അതുമായി ആശുപത്രിയിലെത്തി യുവാവ്. മലപ്പുറം ആനപ്പടി സ്വദേശിയായ നാസിമാണ് തന്നെ കടിച്ച പാമ്പുമായി…
കൊച്ചി: മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി. കടവന്ത്ര പോലീസ്…
കണ്ണൂര്‍: എർത്ത് കമ്പിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി. കരാർ തൊഴിലാളി മരിച്ചു. കുണ്ടുചിറ പഞ്ചാര ഹൗസിൽ എ.രാജൻ (60) ആണ് മരിച്ചത്.…
തിരൂർ: കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി ആശുപത്രിയിലേക്ക് കൊണ്ടുവന്ന് യുവാവ്. മലപ്പുറം ആനപ്പടി സ്വദേശിയായ നാസിമാണ് തന്നെ കടിച്ച നീർക്കോലിയുമായി…
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് അധിക നാള് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. നിലവിൽ 200 മെഗാവാട്ടിന്റെ കുറവ് മാത്രമാണുള്ളതെന്നും കൂടംകുളം…