ബെംഗളൂരു: വീട്ടിൽ അനാശാസ്യ പ്രവർത്തനം നടത്തുന്നതായി ആരോപിച്ച് അമ്മയെയും മകളെയും ക്രൂരമായി മർദിച്ച് അയൽക്കാർ. അപരിചിതർ പതിവായി ഈ വീട്ടിലേക്ക് വരാറുണ്ടെന്നു ആരോപിച്ചായിരുന്നു മർദനം. ബെളഗാവിയിലാണ് സംഭവം.
അപരിചിതർ പതിവായി ഈ വീട്ടിലേക്ക് വരാറുണ്ടെന്നാണ് അയൽക്കാരുടെ ആരോപണം. സംഭവത്തിന് പിന്നാലെ യുവതിയും കുടുംബവും സ്റ്റേഷനിലെത്തിയെങ്കിലും ആദ്യം ഇവരുടെ പരാതി സ്വീകരിക്കാൻ പോലീസ് തയ്യാറായിരുന്നില്ല. പരാതി നൽകാൻ യുവതി പോലീസിനെ സമീപിച്ചതായി വിവരം ലഭിച്ചതോടെ പ്രകോപിതരായ അയൽക്കാർ ഇവരെ മർദിക്കുകയായിരുന്നു.
കഴിഞ്ഞ നാല് വർഷമായി യുവതിയും മകളും ഈ പ്രദേശത്താണ് താമസിക്കുന്നത്. രാത്രിയിൽ ഇവരുടെ വീട്ടിലേക്ക് പതിവായി അപരിചിതർ വരുന്നുണ്ടെന്നും, അനാശാസ്യ പ്രവർത്തനത്തിനായാണ് ഇതെന്നുമായിരുന്നു അയൽക്കാരുടെ ആരോപണം. ആക്രമണത്തിനിടെ യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി, ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തിയിരുന്നു.
ഇതേതുടർന്ന് യുവതി ബെളഗാവി സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ച് സുരക്ഷ ആവശ്യപ്പെട്ടു. കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്ന് ലോക്കൽ പൊലീസ് മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
TAGS: KARNATAKA | ASSAULT
SUMMARY: Woman and daughter assaulted by neighbours over prostitution suspicion in Belagavi
ന്യൂഡൽഹി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ…
ചെന്നൈ: 'ജനനായകൻ' സിനിമയുടെ എഡിറ്റർ പ്രദീപ് ഇ രാഘവിനെ സതേൺ ഇന്ത്യ ഫിലിം എഡിറ്റേഴ്‌സ് അസോസിയേഷ(എസ്ഐഎഫ്ഇഎ)നിൽ നിന്ന് സസ്പെൻഡ് ചെയ്തു.…
തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്…
തൃശ്ശൂർ: തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊല്ലം – തൃശ്ശൂർ റൂട്ടിൽ പ്രത്യേക മെമു സർവീസുകൾ ആരംഭിക്കാൻ ദക്ഷിണ…
തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്‍റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം പ്രസിദ്ധീകരിക്കുന്ന സാഹിത്യസമാഹാരമായ 'വൈഖരി' യുടെ പ്രകാശനം മെയ് 3 ന്…