ബെംഗളൂരു: വനിതകള്‍ സാമ്പത്തികമായി സ്വയംപര്യാപ്തരാകണമെന്നും ഉദ്യോഗങ്ങളിലെ നേതൃനിരയില്‍ വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും ഇന്‍കം ടാക്‌സ് ജോയിന്റ് കമ്മീഷണര്‍ കാത്തി ട്രീസ മാത്യു അഭിപ്രായപ്പെട്ടു. ബാംഗ്ലൂര്‍ കേരളസമാജം വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
കേരള സമാജം വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ സുധ വിനേഷ് അധ്യക്ഷത വഹിച്ചു.
കേരളസമാജം പ്രസിഡണ്ട് ഹനീഫ് എം, ജനറല്‍ സെക്രട്ടറി റജി കുമാര്‍,ട്രഷറര്‍ ജോര്‍ജ് തോമസ്,വനിതാ വിഭാഗം കണ്‍വീനര്‍ രമ്യ ഹരികുമാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ദിവ്യ മുരളി, അജിത സതീഷ്, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍മാരായ സുധ സുധീര്‍, സുജ ഗോപകുമാര്‍ , ജോയിന്റ് കണ്‍വീനര്‍മാരായ അംബിക സുരേഷ്, പ്രിയദര്‍ശിനി, ഫിനാന്‍സ് കണ്‍വീനര്‍ ഷൈമ രമേഷ് എന്നിവര്‍ സംബന്ധിച്ചു. വനിതാ വിഭാഗം അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ഫാഷന്‍ ഷോ എന്നിവ നടന്നു.
SUMMARY: Women’s Day celebration organized by the Bangalore Kerala Samajam Women’s wing
അഹമ്മദാബാദ്: ഗുജറാത്ത് നഗരസഭകളിലും തദ്ദേശ സ്ഥാപനങ്ങളിലും ആധിപത്യം ഉറപ്പിച്ച് ഭാരതീയ ജനതാ പാർട്ടി. സംസ്ഥാനത്തെ 15 മുൻസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി…
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാരിന് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം. ഏപ്രിൽ 29-ന്…
അബുദാബി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറി. മെയ് ഒന്നുമുതൽ…
ഡൽഹി: രാജ്യത്തെ എൽപിജി ഉപഭോക്താക്കൾക്കായി പുതിയ നിയമങ്ങൾ മെയ് 1 മുതൽ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിംഗ്, ഡെലിവറി രീതികൾ, വിലനിർണ്ണയം…
ബെംഗളൂരു: യുവതിയുടെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി പൂജ ദത്ത(34)യെയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. …
കൽപറ്റ: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ…