ASSOCIATION NEWS

പാലക്കാട്‌ ഫോറം വനിതാ ദിനാഘോഷം

ബെംഗളുരു: പാലക്കാട് ഫോറം ബെംഗളുരു വനിതാ വിഭാഗം ഉഷസ് വനിതാ ദിനാഘോഷം ജാലഹള്ളി കേരള സമാജം നോര്‍ത്ത് വെസ്റ്റ് ഹാളില്‍ നടന്നു. പ്രസിഡന്റ് വിനിതാ മനോജ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരിയും, വിവര്‍ത്തകയും, ദ്രാവിഡഭാഷാ വിവര്‍ത്തക അസോസിയേഷന്‍ അധ്യക്ഷയുമായ ഡോ സുഷമ ശങ്കര്‍ എസ് മുഖ്യാഥിതി ആയിരുന്നു.

ശാസ്ത്രസാങ്കേതിക വിഭാഗത്തിലെ മികച്ച സംഭവനങ്ങള്‍ക്ക് റിട്ടയേര്‍ഡ് ഐഎസ് ആര്‍ഒ ഡയറക്ടറും ശാസ്ത്രജ്ഞയുമായ ഡോ. ബൃന്ദ, അക്കാദമിക് വിഭാഗത്തില്‍ എം എസ് രാമയ്യ കോളേജിലെ മൈക്രോബയോളജി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ ദീപ വി.എച്ച്, കലാ സാംസ്‌കാരിക വിഭാഗത്തില്‍ നര്‍ത്തകിയും ചിലങ്ക സ്‌കൂള്‍ ഓഫ് ഡാന്‍സ് ഉടമ ഇന്ദു സുരേഷ് എന്നിവര്‍ ഈ വര്‍ഷത്തെ പാലക്കാട് ഫോറം വുമന്‍ അച്ചീവേഴ്സ് അവാര്‍ഡിനു അര്‍ഹരായി.

ഉഷസ് ഭാരവാഹികളായഗംഗ മുരളി, ദിവ്യ ദിലീപ്, ശ്രുതി പ്രവീണ്‍, റീത്ത, ശ്രീജ സുരേഷ്, ഉഷാ ശശിധരന്‍, സൗദമിനി, ശ്യാമള ദിലീപ്, പാലക്കാട് ഫോറം പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചടങ്ങില്‍ കര്‍ണാടക മുന്‍ സര്‍ക്കാര്‍ അഡിഷണല്‍ സെക്രട്ടറി സെക്രട്ടറി സ്വര്‍ണലത ഭണ്ഡാരെ, 2026 ലെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത കുമാരി നിവേദ്യ നായര്‍ എന്നിവരെയും അനുമോദിച്ചു.
SUMMARY: Palakkad Forum Women’s Day Celebration

NEWS DESK

Recent Posts

ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി ത​രം​ഗം;​ 15 കോർപറേഷനും തൂത്തുവാരി, കോ​ൺ​ഗ്ര​സി​നും​ ​ആം​ ​ആ​ദ്മി​ക്കും​ ​തി​രി​ച്ച​ടി

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് ന​ഗ​ര​സ​ഭ​ക​ളി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ച് ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി. സം​സ്ഥാ​ന​ത്തെ 15 മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലും ബി​ജെ​പി…

4 hours ago

ഇന്ധനവില വർധിപ്പിക്കില്ല; ആശങ്ക വേണ്ടെന്ന് പെട്രോളിയം മന്ത്രാലയം

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാരിന് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം. ഏപ്രിൽ 29-ന്…

4 hours ago

59 വർഷത്തെ ബന്ധം ഉപേക്ഷിച്ച് ഒപെക് സഖ്യത്തില്‍ പിന്മാറി യുഎഇ; മേയ് ഒന്നുമുതൽ പിന്മാറ്റം പ്രാബല്യത്തിൽ

അബുദാബി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറി. മെയ് ഒന്നുമുതൽ…

5 hours ago

എൽപിജി ഗ്യാസ് ബുക്കിങ് നിയമങ്ങൾ മാറുന്നു; മെയ് ഒന്നുമുതൽ വിതരണം ഒടിപി അടിസ്ഥാനമാക്കി

ഡൽഹി: രാജ്യത്തെ എൽപിജി ഉപഭോക്താക്കൾക്കായി പുതിയ നിയമങ്ങൾ മെയ് 1 മുതൽ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിംഗ്, ഡെലിവറി രീതികൾ, വിലനിർണ്ണയം…

5 hours ago

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

ബെംഗളൂരു: യുവതിയുടെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി പൂജ ദത്ത(34)യെയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. …

5 hours ago

താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

കൽപറ്റ: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ…

6 hours ago