ന്യൂയോർക്ക്: WWE താരവും ഗുസ്തി ഇതിഹാസവുമായ ഹൾക്ക് ഹോഗൻ (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലർച്ചെ ഫ്‌ളോറിഡയിലെ ക്ലിയര്‍വാട്ടറിലുള്ള ഹോഗന്റെ വീട്ടിലായിരുന്നു അന്ത്യം. കഴിഞ്ഞ ജൂണിൽ ഹൾക്കിന് ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. ഹൾക്ക് കോമയിലാണെന്ന് നേരത്തെ വാർത്തകൾ പരന്നിരുന്നു. ഭാര്യ സ്കൈ ഇക്കാര്യം നിഷേധിച്ച് ദിവസങ്ങൾക്കുള്ളിലാണ് വിയോഗം.
The legendary Hulk Hogan ❤️💛 pic.twitter.com/3daG7IDznf
— WWE (@WWE) July 24, 2025
1953ൽ ജോർജിയയിലെ അഗസ്റ്റയിലാണ് ഹൾക്ക് ജനിച്ചത്. ടെറി ജീൻ ബൊളിയ എന്നാണ് യഥാർഥ പേര്. കൗമാര പ്രായത്തിൽ തന്നെ ഗുസ്തി ഇഷ്ടമായിരുന്ന ഹൾക്ക് 1977ലാണ് കായികരംഗത്തേക്ക് പ്രവേശിക്കുന്നത്. 1980-കളിലും 1990-കളിലും ഗുസ്തി സൂപ്പര്‍താര പദവിയിലേക്ക് എത്തി. തന്റെ അതിമാനുഷിക വ്യക്തിത്വം, സമാനതകളില്ലാത്ത ആരാധകവൃന്ദം എന്നിവകൊണ്ട് ഡബ്ല്യുഡബ്ല്യുഇയെ ലോകമെമ്പാടും ജനകീയമാക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഒട്ടേറെ ചാമ്പ്യന്‍ഷിപ്പുകള്‍ നേടിയിട്ടുണ്ട്. മഞ്ഞയും ചുവപ്പും നിറത്തിലുള്ള വസ്ത്രത്തിലാണ് പലപ്പോഴും ഹൾക്ക് റിങ്ങിലെത്തിയത്. 1980കളിൽ ഡബ്ല്യുഡബ്ല്യുഇയിൽ നിറഞ്ഞുനിന്ന താരമാണ് ഹൾക്ക്. സിനിമകളിലും ടെലിവിഷൻ പരിപാടികളിലും അഭിനയിച്ചിട്ടുണ്ട്.
SUMMARY: WWE wrestler Hulk Hogan passes away