ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം വാർഷിക പൊതുയോഗവും ഭരണ സമിതിയിലാക്കുള്ള തെരഞ്ഞെടുപ്പും ഞായറാഴ്ച ഇന്ദിരാ നഗർ കൈരളി നികേതൻ എഡ്യുക്കേഷൻ ട്രസ്റ്റിൽ വെച്ച് നടക്കും.
രാവിലെ 9.30 ന് ആരംഭിക്കുന്ന പൊതുയോഗത്തിന് കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. സമാജം ജനറൽ സെക്രട്ടറി റജികുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. ട്രഷറർ പി വി എൻ ബാലകൃഷ്ണൻ വാർഷിക കണക്കും അടുത്ത വർഷത്തെക്കുള്ള ബഡ്ജറ്റും അവതരിപ്പിക്കും.
തിരഞ്ഞെടുപ്പ് 12 മണി മുതൽ 5.30 വരെ നടക്കും. പ്രസിഡന്റ് , ട്രഷറർ, ജോയിന്റ് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി ഓർഗനൈസേഷൻ, ഈസ്റ്റ് സോൺ ചെയർമാൻ, സിറ്റി സോൺ ചെയർമാൻ, വൈറ്റ്ഫീൽഡ് സോൺ ചെയർമാൻ, കൺവീനർ എന്നീ സ്ഥാനങ്ങളിലേക്കും 20 മാനേജിങ് കമ്മറ്റി സ്ഥാനത്തേക്കും തിരഞ്ഞെടുപ്പ് നടക്കും.
SUMMARY: Kerala Samajam annual general meeting today
SUMMARY: Kerala Samajam annual general meeting today