ഹൈദരാബാദ്: വിവാഹാഭ്യർഥന നിരസിച്ചതിന് എച്ച്‌ഐവി ബാധിത രക്തം ശരീരത്തില്‍ കുത്തിവെച്ച യുവതി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ യുവതിയുടെ ബന്ധുവായ മനോഹറിനെ പോലീസ് അറസ്റ്റ് ചെയ്തു. മനോഹറുമായുള്ള വിവാഹാലോചനയില്‍ നിന്ന് രമണി പിന്മാറിയതാണ് അക്രമത്തിന് കാരണമായത്. മാർച്ച് 11-ന് യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി, എച്ച്‌ഐവി ബാധിത രക്തം സിറിഞ്ച് ഉപയോഗിച്ച് രമണിയുടെ ശരീരത്തില്‍ കുത്തിവെക്കുകയായിരുന്നു.
മനോഹറിന്റെ മാതാപിതാക്കള്‍ എച്ച്‌ഐവി ബാധിതരായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ മനോഹറിനും രോഗബാധയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് രമണിയും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്തിരിഞ്ഞത്.bഅക്രമത്തിന് ശേഷം പ്രതി പിടിയിലായെങ്കിലും, തനിക്ക് രോഗം ബാധിക്കുമോ എന്ന ഭീതിയും ഉണ്ടായ മാനസികാഘാതവും രമണിയെ കടുത്ത സമ്മർദ്ദത്തിലാക്കിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രമണിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആക്രമണത്തെത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
SUMMARY: After withdrawing from marriage, young man injected HIV-infected blood; young woman commits suicide
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ 'കെ.എൽ. 15' എന്നപേരിൽ കുറഞ്ഞ വിലയ്ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ഡിപ്പോകളിലും ബസുകളിലും ഉടന്‍ ആരംഭിക്കും.…
ബെംഗളൂരു: വേനലവധിക്കാല തിരക്കിന് മുന്നോടിയായി മുങ്ങിമരണങ്ങളും സുരക്ഷാ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു ശ്രീരംഗപട്ടണയിലെ കാവേരി നദിക്കരയിലുള്ള ബാലമുരി, എഡമുരി…
കരിപ്പൂർ: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആർഐ…
ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പുചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ഡി.എം.കെ, ടി.എം.സി…
കോഴിക്കോട്: ഹെയർപിൻ വളവുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഏറെ അപകടസാധ്യതയുള്ള ഈ ഭാഗങ്ങളിൽ ഡ്രൈവർമാർ ചില കാര്യങ്ങൾ…
ദുബൈ: മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ്…