പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ഭാരതീയ ജനത പാർട്ടിയിൽ (ബിജെപി) ചേർന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് അഖിൽ ഓമനക്കുട്ടൻ പാർട്ടി വിട്ട് ബിജെപിയിൽ എത്തിയത്. ബിജെപി പത്തനംതിട്ട ജില്ല പ്രസിഡൻ്റ് അഡ്വ വിഎ സൂരജ് ഷാൾ അണിയിച്ച് അഖിൽ ഓമനക്കുട്ടനെ പാർട്ടിയിലേക്ക് സ്വീകരിച്ചു
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അടക്കം നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. കുറച്ചുനാളുകളായിപാർട്ടിയുമായി അകൽച്ചയിലായിരുന്നു. അതേസമയം, സമൂഹമാധ്യമങ്ങളിൽ തുടർച്ചയായി കോൺഗ്രസ് അനുകൂല പോസ്റ്ററുകൾ ഇയാൾ പങ്കുവെച്ചിരുന്നു. ‘എന്നും എപ്പോഴും പാർട്ടിയാണ് വലുത്’ എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് ദിവസങ്ങൾക്കകമാണ് അദ്ദേഹം മറുകണ്ടം ചാടിയത്.
SUMMARY: Youth Congress state secretary joins BJP













