തൃശൂർ: ദേശീയപാത മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19) ,അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെ ആയിരുന്നു അപകടം.
ലോറിക്ക് പുറകില്‍ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചു. ദേശീപാത മുരിങ്ങൂർ മേല്‍പ്പാലത്തില്‍ വെച്ചായിരുന്നു അപകടം. ഇവരുടെ മൃതദേഹം ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
SUMMARY: Youth dies after bike hits back of lorry













