കോഴിക്കോട്: നടുവണ്ണൂരിനടുത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. പേരാമ്പ്ര മുതുവണ്ണാച്ച സ്വദേശി അശ്വിന് രാജ്(22) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.35-ഓടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്നും വരികയായിരുന്ന അശ്വിന്റെ ബൈക്ക് മറ്റൊരു ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽ നിന്ന് വന്ന കാറിന് മുൻപിലേക്ക് തെന്നിവീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അശ്വിനെ ഉടൻതന്നെ ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓസ്‌ട്രേലിയയിൽ വിദ്യാർത്ഥിയായ അശ്വിൻ രണ്ട് ദിവസം മുൻപാണ് നാട്ടിലെത്തിയത്.
വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവിന്റെ അപ്രതീക്ഷിത മരണം ഗ്രാമത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. റിട്ട. അധ്യാപകൻ ചെറുവലത്ത് രാജന്റെയും (എം.ജെ. വി.എച്ച്.എസ്.എസ്. വില്യാപ്പള്ളി) ചാത്തൻകോട്ട് നട എ.ജെ.ജെ.എം. എച്ച്.എസ്. അധ്യാപിക ബിനിതയുടെയും മകനാണ്. സഹോദരൻ: അഭയ് ബി. രാജ്.
കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. തലശ്ശേരി കൊളവല്ലൂര്‍ മേപ്പാട് ആണ് അഞ്ച് ഐസ്‌ക്രീം ബോംബും ഒരു നാടന്‍…
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശിനി അല്‍മ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് വിഷ്ണുവിനെ പോലീസ്…
കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒന്നാം…
ഡല്‍ഹി: ടേക്കോഫിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ സ്വിസ് വിമാനത്തിന്റെ എഞ്ചിനു തീ പിടിച്ചു. അപകടത്തില്‍ ആറ് പേർക്ക് പരുക്കു പറ്റി. സൂറിച്ചിലേക്ക്…
കണ്ണൂർ: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ഒരുമരണം കൂടി. തളിപ്പറമ്പ് മുതുകുട നബീസ(65) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് നബീസയെ പാമ്പ് കടിച്ചത്.…
ഹൈദരാബാദ്: തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയില്‍ ചാർമിനാർ എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. അലർ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് ട്രെയിനിന്റെ…