തൃശൂർ: പറപ്പൂക്കരയിൽ അയൽവാസിയുടെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു. പറപ്പൂക്കര സ്വദേശി അഖിൽ (28 ) ആണ് മരിച്ചത്. അയൽവാസി രോഹിത്തിന്റെ കുത്തേറ്റാണ് അഖിൽ കൊല്ലപ്പെട്ടത്. അഖിലിന്റെ വീടിന് മുൻപിലെ റോഡിലായിരുന്നു സംഭവം.
രോഹിത്തിന്റെ സഹോദരിയോട് അഖില്‍ മോശമായി സംസാരിച്ചത് രോഹിത് ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. അഖിലിന്റെ വീടിന് മുന്പിലെ റോഡിലായിരുന്നു കൊലപാതകം. സംഭവ സ്ഥലത്തുനിന്നു രക്ഷപ്പെട്ട രോഹിത്തിനെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
SUMMARY: Youth stabbed to death by neighbor in Thrissur














