Wednesday, July 9, 2025
28.2 C
Bengaluru

ഉഷ്ണതരംഗം; ബെംഗളൂരുവിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു

ബെംഗളൂരു: ബെംഗളൂരുവിൽ വേനൽചൂട് വർധിക്കുന്നു. ചൊവ്വാഴ്ച നഗരത്തിലെ കെംഗേരിയിൽ രേഖപ്പെടുത്തിയ താപനില 41.8 ഡിഗ്രി സെൽഷ്യസ് ആണ്. ബിദരഹള്ളിയിൽ 41.3 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയതെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) അറിയിച്ചു. വരും ദിവസങ്ങളിലും നഗരത്തിലെ താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്ന് കെഎസ്എൻഡിഎംസി അറിയിച്ചു.

 

ബീദർ, കലബുർഗി, വിജയപുര, യാദ്ഗിർ, റായ്ച്ചൂർ, ബാഗൽകോട്ട്, ബെളഗാവി, ഗദഗ്, ധാർവാഡ്, ഹാവേരി, കൊപ്പാൾ, വിജയനഗര, ദാവൻഗരെ, ചിത്രദുർഗ, തുമകുരു, കോലാർ, മാണ്ഡ്യ, ബല്ലാരി, ഹാസൻ, ചാമരാജനഗർ എന്നിവിടങ്ങളിൽ ഇതിനോടകം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, രാമനഗര, മൈസൂരു, ചിക്കമഗളൂരു, ചിക്കബെല്ലാപുര ജില്ലകളിൽ മെയ് 5 വരെ വേനൽചൂട് കനക്കുമെന്ന് മുന്നറിയിപ്പുണ്ട്.

 

നിലവിൽ കലബർഗിയിലും റായ്ച്ചൂരിലുമാണ് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയിട്ടുള്ളത്. ജില്ലകളിൽ യഥാക്രമം 43, 42 ഡിഗ്രി സെൽഷ്യസ് ആണ് താപനില രേഖപ്പെടുത്തിയത്.

 

ബെംഗളൂരു സർവകലാശാല പ്രദേശത്ത് 40 ഡിഗ്രി സെൽഷ്യസ്, ഹെസർഘട്ടയിൽ 40.1 ഡിഗ്രി സെൽഷ്യസ്, ലാൽ ബാഗിൽ 40.5 ഡിഗ്രി സെൽഷ്യസ്, യെലഹങ്കയിൽ 40.8 ഡിഗ്രി സെൽഷ്യസ് (വൈകിട്ട് 3.30 ന്), തവരെകെരെയിൽ 40.3 ഡിഗ്രി സെൽഷ്യസ്, ഉത്തരഹള്ളിയിൽ 40.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

“സർജപൂരം 2025”; തിരുവാതിര മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു 

ബെംഗളൂരു: ബെംഗളൂരു സർജാപുര മലയാളി സമാജം ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന തിരുവാതിര മത്സരത്തിലേക്ക്...

എംഎ കരീം അനുസ്മരണ യോഗം 13 ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിന്റെ സ്ഥാപക അധ്യക്ഷനും 1980 മുതല്‍...

ജാനകി മാറി ‘വി.ജാനകി’ ആകണം; സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍

കൊച്ചി: വിവാദമായ 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തില്‍...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ്...

77 ലക്ഷം രൂപ വഞ്ചിച്ച കേസ്; ആലിയാഭട്ടിന്റെ മുന്‍ അസിസ്റ്റന്റ് അറസ്റ്റിൽ

മുംബൈ: ബോളിവുഡ് താരം ആലിയ ഭട്ടിന്റെ മുന്‍ സഹായി വേദിക പ്രകാശ്...

Topics

ബൈക്ക് ടാക്സി നിരോധനം : വാടക ഇരുചക്രവാഹനങ്ങൾക്ക് ആവശ്യക്കാരേറുന്നു

ബെംഗളൂരു: നഗരത്തിൽ ബൈക്ക് ടാക്സി നിരോധനം നടപ്പിലാക്കിയതോടെ സൈക്കിളും ബൈക്കും ഉൾപ്പെടെ...

ഓൺലൈൻ വാതുവയ്പിനു പണം കണ്ടെത്താൻ മോഷണം; ഐടി ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: ഓൺലൈൻ വാതുവയ്പിനു പണം കണ്ടെത്താൻ മാലപൊട്ടിക്കലും മോഷണവും പതിവാക്കിയ ഐടി...

നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത; 9 ആപ്പുകളിൽ നിന്നു കൂടി ടിക്കറ്റെടുക്കാം

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കു 9 ആപ്പുകളിൽ നിന്നു കൂടി ക്യുആർ...

ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കും; അന്തിമ റിപ്പോർട്ട് സമർപ്പിച്ചു

ബെംഗളൂരു: ബിബിഎംപിയെ 5 ചെറുകോർപറേഷനുകളാക്കി വിഭജിക്കുന്നതുമായി ബന്ധപ്പെട്ട ഗ്രേറ്റ് ബെംഗളൂരു ബില്ലിനെക്കുറിച്ചുള്ള...

ബെംഗളൂരുവിൽ വൻ ലഹരിവേട്ട: 4.5 കോടി രൂപയുടെ ലഹരി വസ്തുക്കളുമായി 2 നൈജീരിയൻ പൗരൻമാർ അറസ്റ്റിൽ

ബെംഗളൂരു: രാജനകുണ്ഡെയിൽ 4.5 കോടി രൂപ വിലയുള്ള ലഹരി വസ്തുക്കളുമായി 2...

പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിൽ 18 വാഹനങ്ങൾ തല്ലിതകർത്തു

ബെംഗളൂരു: ഹൊങ്ങസന്ദ്രയിൽ പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അക്രമിസംഘം 18 വാഹനങ്ങൾ...

മാട്രിമോണിയൽ സൈറ്റിലൂടെ സൈബർ തട്ടിപ്പ്; 34 ലക്ഷം രൂപ നഷ്ടമായെന്ന പരാതിയുമായി യുവാവ്

ബെംഗളൂരു: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി സൈബർ തട്ടിപ്പിലൂടെ 34 ലക്ഷം...

സുരക്ഷിതമല്ലാത്ത ഹെൽമറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ നടപടിയുമായി ട്രാഫിക് പോലീസ്

ബെംഗളൂരു: ഗുണനിലവാരമില്ലാത്ത ഹെൽമറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ നടപടിയുമായി ബെംഗളൂരു ട്രാഫിക് പോലീസ്. ഐഎസ്ഐ...

Related News

Popular Categories

You cannot copy content of this page