കെപിസിസി പ്രസിഡന്റും കണ്ണൂരിലെ ലോക്‌സഭാ സ്ഥാനാർത്ഥിയുമായ കെ സുധാകരന്റെ പിഎ ആയി പ്രവർത്തിച്ചിരുന്ന വികെ മനോജ് കുമാർ ബിജെപിയില്‍ ചേർന്നു. കണ്ണൂർ കക്കാട് സ്വദേശിയായ മനോജ് ദീർഘകാലം കെ സുധാകരന്റെ പിഎയായി പ്രവർത്തിച്ചുട്ടുണ്ട്.
കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സി രഘുനാഥാണ് ബിജെപി അംഗത്വം നല്‍കി സ്വീകരിച്ചത്. വികെ മനോജ് കുമാർ 2009 മുതല്‍ 2014 വരെ കെ സുധാകരന്റെ പിഎ ആയി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവർത്തനങ്ങള്‍ നടത്തിയിരുന്നു. എംപി എന്ന നിലയില്‍ കെ സുധാകരൻ പൂർണ പരാജയമാണെന്ന് മനോജ് കുമാർ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
അടുത്തിടെ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേർന്നിരുന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വച്ച് മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ നേതൃത്വത്തിലാണ് പത്മജയെ ബിജെപി സ്വീകരിച്ചത്.
The post കെ സുധാകരൻ്റെ മുൻ പിഎ മനോജ് കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു appeared first on News Bengaluru.

കെ സുധാകരൻ്റെ മുൻ പിഎ മനോജ് കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു



ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories