Wednesday, November 5, 2025
21.2 C
Bengaluru

കേക്ക് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന എസൻസ് കഴിച്ചു; മൈസൂരു സെൻട്രൽ ജയിലില്‍ മൂന്ന് തടവുകാർ മരിച്ചു

മൈസൂരു: കേക്ക് നിർമിക്കാനെത്തിച്ച എസൻസ് അമിത അളവില്‍ ഉള്ളില്‍ ചെന്ന് മൈസൂരു സെൻട്രൽ ജയിലിലെ മൂന്ന് തടവുകാർ മരിച്ചു. ഗുണ്ടൽപ്പേട്ട് സ്വദേശി മദേഷ (36), കൊല്ലേഗൽ സ്വദേശി നാഗരാജ (32), സകലേശ്‌പുര സ്വദേശി രമേഷ് (30) എന്നിവരാണ് മരിച്ചത്. മൂവരും മൈസൂരു കെ.ആർ. ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഡിസംബർ 26-നാണ് ഇവർ സെൻട്രൽ ജയിലിൽ കേക്ക് തയ്യാറാക്കാൻവെച്ചിരുന്ന എസൻസെടുത്ത് കഴിച്ചത്. പുതുവത്സര കേക്ക്  തയ്യാറാക്കുന്നതിനായി ജയിലിലെ ബേക്കറിവിഭാഗത്തിൽ എത്തിച്ച എസൻസ് ഇവര്‍ അധികൃതര്‍ അറിയാതെ എടുത്ത് കഴിക്കുകയായിരുന്നു. തുടര്‍ന്നു വയറുവേദന അനുഭവപെട്ടതിനാല്‍ ഇവർക്ക് ആദ്യം ജയിൽ ആശുപത്രിയിൽ ചികിത്സനൽകി. എന്നാൽ, വേദനയും ചർദിയും കഠിനമായതിനെത്തുടർന്ന് മൂവരെയും കെ.ആർ. ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

എസൻസ് കഴിച്ച വിവരം ഇവർ ജയിൽ അധികൃതരോട് ആദ്യം പറഞ്ഞിരുന്നില്ല. ജനുവരി രണ്ടിന് ഇവരെ ആശുപത്രിയിൽ സന്ദർശിക്കാനെത്തിയ ബന്ധുക്കളോടാണ് ഇവർ ഇക്കാര്യം  പറഞ്ഞത്. അതിനാൽ, കൃത്യമായ ചികിത്സനൽകാൻ വൈകിയതായി ജയിൽ സൂപ്രണ്ട് ബി.എസ്. രമേഷ് പറഞ്ഞു. മൂവരുടെയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയതായി ജയിൽ സൂപ്രണ്ട് അറിയിച്ചു. സംഭവത്തിൽ മാണ്ഡ്യ പോലീസ് കേസെടുത്തു.
<BR>
TAGS : MYSURU,
SUMMARY : Three prisoners die in Mysore Central Jail after consuming essence used to make cakes

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പാക് തീവ്രവാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കി അമിത് ഷാ

ദർഭംഗ: വെടിയുണ്ടകള്‍ക്ക് പകരം പാക്കിസ്ഥാൻ പീരങ്കികളെ നേരിടേണ്ടിവരുമെന്ന് താക്കീതുമായി അമിത് ഷാ....

ചരിത്രമെഴുതി ഇ​ന്ത്യ​ൻ വം​ശ​ജ​ൻ സൊ​ഹ്‌​റാ​ൻ മം​ദാ​നി; ന്യൂയോര്‍ക് മേയര്‍ തിരഞ്ഞെടുപ്പില്‍ മിന്നും ജയം

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി തിരഞ്ഞെടുപ്പിൽ ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ...

വയോധിക വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍

ബെംഗളൂരു: തെക്കന്‍ ബെംഗളൂരുവിലെ ഉത്തരഹള്ളിയില്‍ വയോധികയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി....

ഒലയും ഊബറും മാറിനില്‍ക്കേണ്ടി വരുമോ?… പുത്തന്‍ മോഡല്‍ ടാക്സി സര്‍വീസുമായി ഇന്ത്യ

ന്യൂഡല്‍ഹി: സ്വകാര്യ ടാക്സി കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തികൊണ്ട് ഇന്ത്യയിലെ സഹകരണമേഖലയില്‍ നിന്ന്...

ഭൂമിക്ക് നഷ്ടപരിഹാരം ലഭിച്ചില്ല; തീ കൊളുത്തി കര്‍ഷകന്റെ ആത്മഹത്യ ശ്രമം

ബെംഗളൂരു: സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടര്‍ന്ന് ഡെപ്യൂട്ടി കമ്മീഷണറുടെ...

Topics

യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ച് കൊന്നു; മൂന്ന് പേര്‍ അറസ്റ്റില്‍ 

ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി...

കന്നഡ സീരിയല്‍ നടിക്ക് അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റില്‍

ബെംഗളുരു: കന്നഡ സീരിയല്‍ നടിക്ക് അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ്...

നമ്മ മെട്രോ പിങ്ക് ലൈന്‍; ആദ്യഘട്ട ട്രെയിൻ സർവീസ് അടുത്ത വര്‍ഷം മേയിൽ

ബെംഗളൂരു: നമ്മ മെട്രോ കല്ലേന അഗ്രഹാര-നാഗവാര പിങ്ക് ലൈനിൻ്റെ ആദ്യഘട്ടത്തിലെ ട്രെയിൻ...

വൈ​റ്റ് ടോ​പ്പി​ങ് പ്ര​വൃ​ത്തി​ക​ൾ; മജ​സ്റ്റി​ക്കി​ന് ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടും

ബെംഗ​ളൂ​രു: വൈ​റ്റ് ടോ​പ്പി​ങ് പ്ര​വൃ​ത്തി​ക​ൾ കാ​ര​ണം മജ​സ്റ്റി​ക്കി​ന് ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ​താ​ഗ​തം...

ബെംഗളൂരുവില്‍ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ

ബെംഗളൂരു: എംബിഎ ബിരുദധാരിയായ 25 കാരിയെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ...

കെഎസ്ആർ ബെംഗളൂരു-എറണാകുളം ഇന്റർസിറ്റിക്ക് ഡിസംബർ 3 മുതൽ ടിക്കറ്റ് നിരക്ക് കുറയും

ബെംഗളൂരു: ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിൻ (12677/12678) ഡിസംബർ 3 മുതൽ...

നിശാ പാർട്ടിയിൽ പോലീസ് റെയ്‌ഡ്; 100 ലധികം പേർ കസ്റ്റഡിയില്‍

ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ കഗ്ഗലിപുരയില്‍ നിശാ പാർട്ടിയിൽ പോലീസ് നടത്തിയ പരിശോധനയില്‍...

രാത്രി ഷിഫ്റ്റിനിടെ ലൈറ്റ് അണയ്ക്കുന്നതിനെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ യുവാവ് ഡംബൽകൊണ്ട് തലക്കടിച്ച് കൊന്നു

ബെംഗളൂരു: രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ ലൈറ്റ് അണയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ സഹപ്രവര്‍ത്തകനെ...

Related News

Popular Categories

You cannot copy content of this page