തൊടുപുഴയില്‍ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. കേറ്ററിംഗ് ഗോഡൗണിലെ മാൻഹോളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ബിജു ജോസഫിനെ കാണാതാവുന്നത്. വ്യാഴാഴ്ച പുലർച്ചെ വീട്ടില്‍ നിന്നിറങ്ങിയ ബിജുവിനെ കാണാതാവുകയായിരുന്നു. ഇന്നലെ ബന്ധുക്കള്‍ കാണ്മാനില്ലെന്ന പരാതി തൊടുപുഴ പോലീസില്‍ നല്‍കി.
എറണാകുളത്ത് നിന്ന് കാപ്പ ചുമത്തി പുറത്താക്കപ്പെട്ട പ്രതിയില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജു ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. ബിജുവിന്റെ വീടിന് സമീപത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. പുലർച്ചെ ശബ്ദം കേട്ടിരുന്നതായി സമീപവാസികളും പോലീസിന് വിവരം നല്‍കി.
പോലീസ് നടത്തിയ പരിശോധനയില്‍ ബിജുവിന്റെ വസ്ത്രവും ചെരിപ്പും കണ്ടെടുത്തു. തുടർന്ന് ബിജുവിന്റെ ബന്ധുക്കളുമായി അന്വേഷണം നടത്തി. കലയന്താനി സ്വദേശിയായ ബിജുവിൻറെ പഴയ ബിസിനസ് പങ്കാളിയുമായി ബന്ധപ്പെടാൻ പോലീസ് ശ്രമിച്ചു. എന്നാല്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിയിലുള്ളവരില്‍ കൊട്ടേഷൻ സംഘങ്ങളുമുണ്ട്. മാൻ ഹോളില്‍ മൃതദേഹം ഒളിപ്പിച്ചുവെന്നാണ് പ്രതികള്‍ പോലീസില്‍ നല്‍കിയ മൊഴി. ആദ്യം ഈ ഗോഡൗണിനെ കുറിച്ചായിരുന്നു പ്രതികള്‍ വിവരം നല്‍കിയിരുന്നത്. വ്യാഴാഴ്ച രാവിലെയാണ് ബിജു ജോസഫിനെ കാണാതാവുന്നത്. വ്യാഴാഴ്ച പുലർച്ചെ വീട്ടില്‍ നിന്നിറങ്ങിയ ബിജുവിനെ കാണാതാവുകയായിരുന്നു. ഇന്നലെ ബന്ധുക്കള്‍ കാണ്മാനില്ലെന്ന പരാതി തൊടുപുഴ പോലീസില്‍ നല്‍കി.
TAGS : CRIME
SUMMARY : Body of missing Chungam native found