Tuesday, December 16, 2025
16.2 C
Bengaluru

നടൻ ദർശന്റെ മാനേജർ മരിച്ച നിലയിൽ; മരണത്തിന് രേണുകാസ്വാമി കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് സംശയം

ബെംഗളൂരു: കൊലപാതക കേസിൽ കന്നഡ നടൻ ദർശൻ അറസ്റ്റിലായതിനു പിന്നാലെ അദ്ദേഹത്തിന്റെ മാനേജരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ നടന്റെ ഫാം ഫൗസിലാണ് ശ്രീധർ എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ ഫാം ഫൗസിന്റെ നടത്തിപ്പുകാരാനായിരുന്നു ശ്രീധർ. ഇവിടെ നിന്നും പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മരിക്കാൻ തീരുമാനിച്ചതിനുള്ള കാരണങ്ങൾ വ്യക്തമാക്കി ഒരു വീഡിയോ സന്ദേശവും ശ്രീധർ തയ്യാറാക്കിയിരുന്നതായി പോലീസ് പറയുന്നു.

ഏകാന്തജീവിതം മടുത്തതിനാൽ‌ മരിക്കാൻ തീരുമാനിച്ചെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നതാണ് വീഡിയോയെന്നും പൊലീസ് പറയുന്നു. തന്റെ കുടുംബത്തെ ഇതിലേക്ക് ഒരുകാരണവശാലും വലിച്ചിഴയ്ക്കരുതെന്നും ശ്രീധർ കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.രേണുകാ സ്വാമി കൊലപാതകവുമായി ശ്രീധറിന് ബന്ധമുണ്ടോ എന്നതില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാജ്യമെമ്പാടും വലിയ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു കൊലപാതകകേസില്‍ സൂപ്പര്‍സ്റ്റാര്‍ ദര്‍ശന്‍ അറസ്റ്റിലായത്. കന്നഡ സിനിമാരംഗത്ത് ചലഞ്ചിംഗ് സ്റ്റാര്‍ എന്ന് വിളിപ്പേരുള്ള ദര്‍ശന്‍ ആരാധകനായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയെന്നാണ് കേസ്.

ദര്‍ശന്റെ പെണ്‍സുഹൃത്തും സിനിമാ താരവുമായ പവിത്രാ ഗൗഡയ്ക്ക് മോശം പരാമര്‍ശം നിറഞ്ഞ മെസേജ് അയച്ചതിലുള്ള വൈരാ?ഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഒരു സംഘമാളുകളെ ഉപയോഗിച്ച് ദര്‍ശന്‍ രേണുകാസ്വാമിയെ തട്ടിക്കൊണ്ടുവരികയും മൃഗീയമായി കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് പോലീസ് പറയുന്നത്. കാണാതായി ദിവസങ്ങള്‍ക്കു ശേഷം രേണുകാസ്വാമിയുടെ മൃതദേഹം ബെംഗളൂരുവിലെ അഴുക്കുചാലില്‍ കണ്ടെത്തുകയായിരുന്നു.
<br>
TAGS : DARSHAN THOOGUDEEPA | KANNADA CINEMA
SUMMARY : Actor Darshan’s manager dead; It is suspected that Sridhar’s death is related to the Renukaswamy murder

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഐ.പി.എൽ താരലേലം ഇന്ന് അബൂദബിയിൽ

അബുദാബി: അടുത്ത സീസൺ ഐ.പി.എല്ലിലേക്കുള്ള മിനി താരലേലം ഇന്ന് അബുദാബിയിൽ നടക്കും....

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നാലുപേര്‍ക്ക് പരുക്ക്

പത്തനംതിട്ട: വടശ്ശേരിക്കരയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. ആന്ധ്രയില്‍ നിന്നുള്ള...

കുടുംബ വഴക്കിനിടെ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയ ഭാര്യയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും പൊള്ളലേറ്റ് മരിച്ചു

ആലപ്പുഴ: മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ...

കര്‍ണാടകയില്‍ തണുപ്പ് കടുക്കുന്നു; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: കർണാടകയിലെ വടക്കൻമേഖലകളില്‍ താപനില ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് തണുപ്പ് രൂക്ഷമായി....

ജനവാസ മേഖലയില്‍ കടുവ: വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി

കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട്...

Topics

പുതുവർഷാഘോഷം: ബെംഗളൂരുവില്‍ സുരക്ഷ ശക്‌തമാക്കി

ബെംഗളൂരു: പുതുവർഷാഘോഷത്തിനു മുന്നോടിയായി ബെംഗളൂരുവില്‍ സുരക്ഷ നടപടികള്‍ ശക്‌തമാക്കി പോലീസ്. പാർട്ടികൾ,...

ഗ്രാമി ജേതാവ് റിക്കി കേജിന്റെ ബെംഗളൂരുവിലെ വീട്ടിൽ മോഷണം

ബെംഗളൂരു: പത്മശ്രീ ജേതാവും ഗ്രാമി അവാർഡ് ജേതാവുമായ റിക്കി കേജിന്റെ വീട്ടിൽ...

തദ്ദേശ തിരഞ്ഞെടുപ്പ്; ജയിച്ചവരില്‍ ബെംഗളൂരു മലയാളികളും

ബെംഗളൂരു: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ചവരില്‍ രണ്ട് ബെംഗളൂരു മലയാളികളും. കേരളസമാജം...

ചിന്നസ്വാമിയില്‍ ക്രിക്കറ്റ് ടൂർണമെന്റുകൾക്ക് വീണ്ടും അനുമതി

ബെംഗളൂരു: ഐപിഎൽ കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ ആൾക്കൂട്ടദുരന്തമുണ്ടായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കർശനമായ...

മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു....

ബെംഗളൂരുവിൽ 4.20 കോടിയുടെ മയക്കുമരുന്നുമായി മലയാളി ഉള്‍പെടെ മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവടക്കമുള്ള 4.20 കോടിയുടെ മയക്കു മരുന്നുമായി ബെംഗളൂരുവിൽ മലയാളിയുൾപ്പെടെ...

ഉബർ ആപ്പ് വഴി ഇനി നമ്മ മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ്...

അ​ലോ​ക് സ​ഹാ​യ് ന​മ്മ മെ​ട്രോ​ പു​തി​യ ഡ​യ​റ​ക്ടര്‍

ബെംഗളൂ​രു: ന​മ്മ മെ​ട്രോ​യു​ടെ പു​തി​യ ഡ​യ​റ​ക്ട​റാ​യി അ​ലോ​ക് സ​ഹാ​യ് നി​യ​മിച്ചു. മു​ൻ...

Related News

Popular Categories

You cannot copy content of this page