Wednesday, August 13, 2025
20.2 C
Bengaluru

ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷൻ്റെ രണ്ട് പ്ലാറ്റ്‍ഫോമുകൾ മൂന്ന് മാസത്തേക്ക് അടച്ചിടും

ബെംഗളൂരു: ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷൻ്റെ രണ്ട് പ്ലാറ്റ്‍ഫോമുകൾ ഭാഗികമായി അടച്ചിടുന്നു. 92 ദിവസത്തേക്കാണ് ഇവർ അടച്ചിടുന്നത്. സ്റ്റേഷൻ നവീകരണത്തെ ഭാഗമായാണ് നടപടി. കൻ്റോൺമെൻ്റ് സ്റ്റേഷൻ്റെ രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളാണ് അടച്ചിടുക. സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയാണ് പ്ലാറ്റ്ഫോമുകൾ അടച്ചിടുകയെന്ന് സതേൺ റെയിൽവേ അറിയിച്ചു.

ഇതിന്റെ പശ്ചാത്തലത്തിൽ മൈസൂരു – റെനിഗുണ്ട പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22135) – സെപ്റ്റംബർ 20, 27, ഒക്ടോബർ നാല്, 11, 18, 25, നവംബർ ഒന്ന്, എട്ട്, 15, 22, 29, ഡിസംബർ ആറ്, 13 തീയതികളിലും, കെഎസ്ആർ ബെംഗളൂരു – ഡോ. എംജിആർ ചെന്നൈ സെൻട്രൽ ശതാബ്ദി എക്സ്പ്രസ് (12028 ) – സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയും, കെഎസ്ആർ ബെംഗളൂരു – എറണാകുളം (12677) – സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയും, കെആർ ബെംഗളൂരു – ഡോ. എംജിആർ ചെന്നൈ സെൻട്രൽ ലാൽബാഗ് എക്സപ്രസ് (12608) – സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയും, മുരുഡേശ്വർ – എസ്എംവിടി ബെംഗളൂരു എക്സപ്രസ് (16586) – സെപ്റ്റംബർ 19 മുതൽ ഡിസംബർ 19 വരെയും, മൈസൂരു – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സപ്രസ് (12610) – സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയും ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ സ്റ്റോപ്പ്‌ ചെയ്യില്ല.

ഇവയ്ക്ക് പുറമെ കെഎസ്ആർ ബെംഗളൂരു – ജോളാർപേട്ട് മെമു പാസഞ്ചർ സ്പെഷ്യൽ (06551) – സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയും മൈസൂരു – ദർഭംഗ ബാഗ്മതി പ്രതിവാര എക്സ്പ്രസ് (12578) – സെപ്റ്റംബർ 20, 27, ഒക്ടോബർ നാല്, 11, 18, 25 നവംബർ ഒന്ന്, എട്ട്, 15, 22, 29 ഡിസംബർ ആറ്, 13, 20 വരെയും, കെഎസ്ആർ ബെംഗളൂരു – ഡോ എംജിആർ ചെന്നൈ സെൻട്രൽ ഡബിൾ ഡെക്കർ എക്സ്പ്രസ് (22626) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയും, എസ്എംവിടി ബെംഗളൂരു – ഡോ. എംജിആർ ചെന്നൈ സെൻട്രൽ ബൃന്ദാവൻ എക്സ്പ്രസ് (12640) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയും

കോയമ്പത്തൂർ – ലോകമാന്യ തിലക് എക്സ്പ്രസ് (11014) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയും, മൈസൂരു – കൊച്ചുവേളി എക്സ്പ്രസ് (16315) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയും, കെഎസ്ആർ ബെംഗളൂരു ജോലാർപേട്ട മെമു എക്സ്പ്രസ് (16520) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയും, മൈസൂരു – മയിലാടുതുറൈ എക്സ്പ്രസ് (16232) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയും, കെഎസ്ആർ ബെംഗളൂരു – കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് (16526) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയും, ചാമരാജനഗർ – ജോലാർപേട്ട, കാട്പാടി വഴിയുള്ള തിരുപ്പതി എക്സ്പ്രസ് (16219) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയും, മൈസൂരു – തൂത്തുക്കുടി എക്‌സ്പ്രസ് (16236) സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെയും ഇതേ സ്റ്റോപ്പിൽ നിർത്തില്ല.

ഇവയെ കൂടാതെ ലോകമാന്യ തിലക് ടെർമിനസ് കോയമ്പത്തൂർ എക്സ്പ്രസ് (11013) (സെപ്റ്റംബർ 19 മുതൽ ഡിസംബർ 19 വരെ), കെഎസ്ആർ ബെംഗളൂരു ഡോ. എംജിആർ ചെന്നൈ സെൻട്രൽ മെയിൽ എക്സ്പ്രസ് (12658) (സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ), മൈസൂരു – ഡോ. എംജിആർ ചെന്നൈ സെൻട്രൽ പ്രതിവാര ചെന്നൈ എക്‌സ്‌പ്രസ് (22681) (സെപ്റ്റംബർ 25, ഒക്ടോബർ രണ്ട്, ഒൻപത്, 16, 23, 30, നവംബർ ആറ്, 13, 20, 27, ഡിസംബർ നാല്, 11, 18), സായ് പി നിലയം – ഡോ എംജിആർ ചെന്നൈ സെൻട്രൽ പ്രതിവാര എക്സ്പ്രസ് (12692) (സെപ്റ്റംബർ 21, 28, ഒക്ടോബർ അഞ്ച്, 12, 19, 26 നവംബർ രണ്ട്, ഒൻപത്, 16, 23, 30, ഡിസംബർ ഏഴ്, 14), മൈസൂരു – ഡോ എംജിആർ ചെന്നൈ സെൻട്രൽ കാവേരി എക്സ്പ്രസ് (16022) (സെപ്റ്റംബർ 19 മുതൽ ഡിസംബർ 19 വരെ), ഡോ. എംജിആർ ചെന്നൈ സെൻട്രൽ – കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (12657) (സെപ്റ്റംബർ 19 മുതൽ ഡിസംബർ 19 വരെ), ഡോ. എംജിആർ ചെന്നൈ സെൻട്രൽ – കെഎസ്ആർ ബെംഗളൂരു ഡബിൾ ഡെക്കർ (22625), ഡോ എംജിആർ ചെന്നൈ സെൻട്രൽ കെഎസ്ആർ ബെംഗളൂരു ബൃന്ദാവൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12639) തുടങ്ങിയ ട്രെയിനുകൾക്കും കാന്റോൺമെന്റിൽ സ്റ്റോപ്പുണ്ടാകില്ല.

 

TAGS: BENGALURU | TRAINS
SUMMARY: Two of Bengaluru Cantonment station platforms to be shut for 92 days

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

തമിഴ്നാട് ​ഗവർണറിൽ നിന്ന് ബിരുദം സ്വീകരിക്കാതെ കോൺവൊക്കേഷൻ വേദിയിൽ വിയോജിപ്പ് അറിയിച്ച് പി.എച്ച്.ഡി വിദ്യാർഥിനി

ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി....

സവർക്കർ പരാമർശം: ജീവന് ഭീഷണിയുണ്ടെന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന്...

പെട്രോൾ പമ്പുകളിലെ ശുചിമുറികൾ എല്ലാ യാത്രക്കാർക്ക് ഉപയോഗിക്കാം- ഹൈകോടതി

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗം സംബന്ധിച്ച ഉത്തരവില്‍ മാറ്റംവരുത്തി ഹൈക്കോടതി....

‘കേരളത്തിലെ ക്യാമ്പസുകളില്‍ വിഭജന ഭീതി ദിനം ആചരിക്കില്ല’; മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: വിഭജന ഭീതി ദിനാചരണം കേരളത്തിലെ ക്യാമ്പസുകളില്‍ നടത്തേണ്ടതില്ലെന്നതാണ് സർക്കാർ തീരുമാനം എന്ന്...

അനധികൃത ഇരുമ്പ് കടത്തു കേസ്; കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്

ബെംഗളൂരു: ഇരുമ്പയിര് അനധികൃതമായി കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഉത്തര കന്നഡ...

Topics

ഭാര്യയുമായി അവിഹിത ബന്ധം; ബെംഗളൂരുവില്‍ യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി

ബെംഗളൂരു: ഭാര്യയുമായിഅവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ...

ബെംഗളൂരുവിൽ തെരുവ് നായ ആക്രമണത്തില്‍ പരുക്കേറ്റ രണ്ട് വിദ്യാർഥിനികള്‍ ആശുപത്രിയില്‍

ബെംഗളൂരു: ബെംഗളൂരുവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് കോളേജ് വിദ്യാർഥിനികൾക്ക് പരുക്ക്....

ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ

ബെംഗളൂരു: 28-ാമത്‌ ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ 20...

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവം സമാപിച്ചു 

ബെംഗളൂരു: ബെംഗളൂരുവില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ബുക്ക് ബ്രഹ്‌മ ദക്ഷിണേന്ത്യന്‍ സാഹിത്യോത്സവം...

ലാൽബാഗ് പുഷ്പമേള; പ്രവേശന ടിക്കറ്റ് ഓൺലൈനിൽ എടുക്കാം

ബെംഗളൂരു: ലാൽബാഗ് പുഷ്പമേള സന്ദർശിക്കാൻ താല്പര്യമുള്ളവർക്ക് ഓൺലൈനിൽ ടിക്കറ്റ് ബുക്കിംഗ് സൗകര്യം...

നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിൽ ട്രക്ക് ഇടിച്ച് അപകടം: വധുവിന് ദാരുണാന്ത്യം, വിവരമറിഞ്ഞ മുത്തശ്ശിയും കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നവവധുവിന് ദാരുണാദ്യം. ചെന്നപ്പട്ടണ സ്വദേശിനിയും മല്ലേശ്വരത്ത് താമസക്കാരിയുമായ...

ബെളഗാവിയിലേക്കടക്കം 3 വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിൽ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി....

കാത്തിരിപ്പിന് വിരാമം; നമ്മ മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, സര്‍വീസുകള്‍ നാളെ മുതല്‍ 

ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ശേഷം ആർവി റോഡ് മുതല്‍  ബൊമ്മസാന്ദ്ര വരെയുള്ള...

Related News

Popular Categories

You cannot copy content of this page