Thursday, June 26, 2025
25.6 C
Bengaluru

മെട്രോ യെല്ലോ ലൈൻ ജൂൺ അവസാനത്തോടെ പ്രവർത്തനമാരംഭിക്കും

ബെംഗളൂരു: ബെംഗളൂരു മെട്രോ യെല്ലോ ലൈൻ ഈ വർഷം ജൂൺ അവസാനത്തോടെ പ്രവർത്തനമാരംഭിക്കുമെന്ന് ബിഎംആർസിഎൽ. ഇലക്ടോണിക് സിറ്റിയിലൂടെ കടന്നുപോകുന്ന യെല്ലോ ലൈൻ ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയാണുള്ളത്. പാതയിൽ സർവീസ് നടത്താനുള്ള രണ്ട് ട്രെയിനുകൾ അടുത്തിടെ ബിഎംആർസിഎല്ലിന് ലഭിച്ചിരുന്നു. നിലവിൽ സിഗ്നലിങ് ടെസ്റ്റ് ഉൾപ്പെടെയുള്ള ട്രെയൽ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ ബിഎംആർസിഎൽ മെട്രോ റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ അനുമതി തേടും.

ഏപ്രിൽ അവസാനത്തോടെ മെട്രോ റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ അനുമതി തേടാനാണ് ബിഎംആർസിഎൽ തീരുമാനം. ഏപ്രിൽ അവസാനം മൂന്നാമത്തെ ട്രെയിനും നഗരത്തിൽ എത്തിച്ചേർന്നേക്കും. ചൈനയിലെ സിആർആർസി നാൻജിങ് പുസൻ കമ്പനി ലിമിറ്റഡ് ആണ് ട്രെയിനുകൾ നിർമിക്കുന്നത്. 2019ൽ 36 ട്രെയിനുകളുടെ ഓർഡർ ബിഎംആർസിഎൽ നാൻജിങ് പുസന് നൽകിയിരുന്നു. 1578 കോടിക്കാണ് കരാർ ധാരണയായത്. സിആർആർസി കൈമാറുന്ന 36 ട്രെയിനുകളിൽ 15 എണ്ണമാണ് യെല്ലോ ലൈനിൽ വിന്യസിക്കുക. ബാക്കി 21 ട്രെയിനുകൾ പർപ്പിൾ, ഗ്രീൻ ലൈനുകൾക്കായി മാറ്റും.

TAGS: NAMMA METRO
SUMMARY: Metro yellow line to be operational by june end

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കനത്ത മഴ;​ നാളെ നാലു ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം...

കെഎൻഎസ്എസ് കരയോഗങ്ങളിൽ വാർഷിക പൊതുയോഗം

ബെംഗളൂരു: കെഎൻഎസ്എസിലെ ഏഴ് കരയോഗങ്ങളിൽ ജൂൺ 29ന് വാർഷിക പൊതുയോഗം നടക്കും....

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 29ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ ജൂണ്‍ 29ന് തിപ്പസാന്ദ്ര...

പി.എസ്.സി വിളിക്കുന്നു; വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം

തിരുവനന്തപുരം: കേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) വിവിധ തസ്തികകളിൽ നിയമനത്തിന്...

സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: വിദ്യാർഥികളുടെ മിനിമം ചാർജ് ഒരു രൂപയില്‍ നിന്ന് 5 രൂപയാക്കി...

Topics

ബെംഗളൂരുവിനായി വാൻഗോഗിന്റെ മാസ്റ്റർ പീസുകൾ; ആർട്ഷോയ്ക്കു ഞായറാഴ്ച തുടക്കം

ബെംഗളൂരു: വിഖ്യാത ഡച്ച് ചിത്രകാരൻ വിൻസന്റ് വാൻഗോഗിന്റെ സൃഷ്ടികൾ പരിചയപ്പെടുത്തുന്ന "...

ബെംഗളൂരുവിൽ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ മഴക്കാലത്തിനു മുന്നോടിയായുള്ള അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ വിവിധ ഇടങ്ങളിൽ ഇന്ന്...

എംഎം റോഡിൽ 20 ദിവസത്തേക്ക് ഗതാഗത നിരോധനം; ബദൽ മാർഗങ്ങൾ അറിയാം

ബെംഗളൂരു: വൈറ്റ്ടോപ്പിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ പുലികേശി നഗറിലെ എംഎം റോഡിൽ ഇന്നു...

ബെംഗളൂരുവിൽ റോഡുകളിൽ കുഴിയടയ്ക്കൽ തുടങ്ങി ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് പരാതി വ്യാപകമാകുന്നതിനിടെ കുഴി അടയ്ക്കൽ നടപടികളുമായി...

ബെംഗളൂരുവിലെ 75 ജംക്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാനുള്ള പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ 75 ജംക്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാനും സുരക്ഷിതമാക്കാനുമുള്ള പദ്ധതി ഉടൻ...

ലഹരിക്കെതിരെ നഗരം ഒന്നിക്കുന്നു; കോളജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് ബോധവൽക്കരണ പരിപാടിയുമായി ബെംഗളൂരു പോലീസ്

ബെംഗളൂരു: ലഹരി വിരുദ്ധ ബോധവൽക്കരത്തിനായി കോളജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് പ്രചാരണ പരിപാടിയുമായി...

ബെംഗളൂരുവിൽ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ മഴക്കാലത്തിനു മുന്നോടിയായുള്ള അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ വിവിധ ഇടങ്ങളിൽ ഇന്ന്...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകള്‍ ഇനി പുറപ്പെടുക എസ്എംവിടിയില്‍ നിന്ന് 

ബെംഗളൂരു: ബെംഗളൂരു കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ (എസ്ബിസി) നിന്ന് കേരളത്തിലേക്ക് യാത്ര...

Related News

Popular Categories

You cannot copy content of this page