Saturday, August 16, 2025
25.4 C
Bengaluru

സിസിബി പോലീസ് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തിമ്മഗൗഡയെയാണ് ബിഡദിയിലെ വാടകവീട്ടിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിസിബി ഇക്കണോമിക് ഒഫൻസ് വിഭാഗത്തിൽ പൊലീസ് ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഒരു മാസം മുമ്പാണ് തിമ്മഗൗഡയെ സിസിബിയിലേക്ക് മാറ്റിയത്.

കഴിഞ്ഞ രണ്ട് ദിവസമായി ഇദ്ദേഹം മാനസിക സമ്മർദത്തിലായിരുന്നുവെങ്കിലും കാരണം ആരോടും വെളിപ്പെടുത്തിയിരുന്നില്ലെന്ന് സഹപ്രവർത്തകർ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി കാരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ചന്നപട്ടണ സ്വദേശിയായ തിമ്മഗൗഡയുടെ ഭാര്യയും കുടുംബാംഗങ്ങളും മൈസൂരുവിലാണ് താമസിക്കുന്നത്. നേരത്തെ ഹാസനിലായിരുന്നു ഇദ്ദേഹത്തിന്റെ പോസ്റ്റിംഗ്. ഈ കാലയളവിൽ സഹപ്രവർത്തകയായ വനിതാ പോലീസ് കോൺസ്റ്റബിൾ ഇയാൾക്കെതിരെ നേരത്തെ ബലാത്സംഗക്കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസിന്റെ വിചാരണ നിലവിൽ കോടതിയിൽ നടക്കുകയാണ്.

അതേസമയം സംഭവം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് തിമ്മഗൗഡയുടെ ഭാര്യാപിതാവ് ഗോവിന്ദു ആരോപിച്ചു. ശരീരത്തിൽ മുറിവുകളും പാടുകളും ഉണ്ട്. ജോലിയിൽ സമ്മർദത്തിലായിരുന്നു തിമ്മഗൗഡ, മുതിർന്ന ഉദ്യോഗസ്ഥർ തന്നെ സമ്മർദത്തിലാക്കുന്നുണ്ടെന്ന് തിമ്മഗൗഡ പറഞ്ഞതായും അദ്ദേഹം അറിയിച്ചു. തിമ്മഗൗഡയുടെ ഭാര്യ സുനിതയും മരണത്തിൽ ദുരൂഹത ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

TAGS: KARNATAKA | DEATH
SUMMARY: CCB police inspector found hanging from tree near Bidadi, family suspects foul play

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കോഴിക്കോട് ലഹരി വേട്ട: 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മാത്തോട്ടം സ്വദേശി...

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ തുടര്‍ച്ചയായ ഏഴാം ദിവസവും കുറഞ്ഞ് സ്വര്‍ണവില. ഇന്ന് 40...

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു; പൂര്‍ണമായും കത്തി നശിച്ചു

ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ അപകടം. കാറ് പൂർണമായും...

ബന്നാർഘട്ടയിൽ ജീപ്പ് സഫാരിക്കിടെ 13കാരനെ പുള്ളിപ്പുലി ആക്രമിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ സഫാരി നടത്തുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ...

ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറന്‍ അന്തരിച്ചു

റാഞ്ചി: ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറൻ അന്തരിച്ചു. അദ്ദേഹത്തിന് 62...

Topics

ബെംഗളൂരുവിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു; 10 പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ...

ധർമസ്ഥല; വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ധർമസ്ഥലയില്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനുപിന്നിൽ വലിയ ഗൂഢാലോചനയെന്നും ക്ഷേത്രനഗരത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്...

പൊതുജനങ്ങൾക്ക് രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ അവസരം

ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ്...

രേണുകസ്വാമി കൊലക്കേസ്: നടൻ ദര്‍ശന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: രേണുകസ്വാമി വധക്കേസില്‍ കന്നഡ നടൻ ദര്‍ശൻ തുഗുദീപയുടെ ജാമ്യം സുപ്രിംകോടതി...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം ഇന്റർസിറ്റി, മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് 16 മുതൽ ബയ്യപ്പനഹള്ളിയിൽനിന്ന്

ബെംഗളുരു: കെഎസ്ആർ സ്‌റ്റേഷനില്‍ പിറ്റ്ലൈൻ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു...

ഭാര്യയുമായി അവിഹിത ബന്ധം; ബെംഗളൂരുവില്‍ യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി

ബെംഗളൂരു: ഭാര്യയുമായിഅവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ...

ബെംഗളൂരുവിൽ തെരുവ് നായ ആക്രമണത്തില്‍ പരുക്കേറ്റ രണ്ട് വിദ്യാർഥിനികള്‍ ആശുപത്രിയില്‍

ബെംഗളൂരു: ബെംഗളൂരുവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് കോളേജ് വിദ്യാർഥിനികൾക്ക് പരുക്ക്....

ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ

ബെംഗളൂരു: 28-ാമത്‌ ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ 20...

Related News

Popular Categories

You cannot copy content of this page