Monday, August 18, 2025
19.5 C
Bengaluru

തിരച്ചിലിനിടെ 18 അംഗ രക്ഷാ സംഘം വനത്തിൽ കുടുങ്ങി

മേപ്പാടി: ചാലിയാറിൽ തിരച്ചിലിന് പോയ രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. എമർജൻസി റെസ്ക്യു സംഘത്തിലെ 18 രക്ഷാപ്രവർത്തകരാണ് കുടുങ്ങിയത്. സൂചിപ്പാറക്കും കാന്തപ്പാറക്കും താഴെയുള്ള പ്രദേശത്താണ് സംഭവം. രക്ഷാപ്രവർത്തനത്തിനിടെ കണ്ടെത്തിയ ഒരു മൃതദേഹവും ഇവരുടെ പക്കലുണ്ട്. 14 എമര്‍ജന്‍സി റസ്‌ക്യൂ ഫോഴ്‌സ് പ്രവര്‍ത്തകരും 4 ടീം വെല്‍ഫയര്‍ പ്രവര്‍ത്തകരുമാണ് സംഘത്തിലുണ്ടായിരുന്നത്.

ഉൾവനത്തിലെത്തിൽ നിന്നും ഒരു മൃതദേഹവുമായി പുറത്തെത്തിയപ്പോഴാണ് മറ്റൊരു മൃതദേഹം കൂടിയുണ്ടെന്ന സൂചന സംഘത്തിന് ലഭിക്കുന്നത്. തുടർന്ന് തിരിച്ചൽ നടത്തിയ ശേഷം മടങ്ങിയെത്താൻ വൈകിയതോടെ ഇരുട്ടായി. ഇതോടെയാണ് സംഘം ചാലിയാറിൽ കുടുങ്ങിയത്. കാന്തപ്പാറയിൽ നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹവും സംഘം കണ്ടെത്തി.

വനത്തിൽ കുടുങ്ങിയവർ സുരക്ഷിതരാണെന്ന് എസ് പിയെ ഫോണിൽ വിളിച്ച് അറിയിച്ചു. കാന്തൻപാറ ഫോറസ്റ്റ് ഔട്ട് പോസ്റ്റിലേക്ക് മാറിയെന്നും ആഹാരവും വെള്ളവും വെളിച്ചവുമുണ്ടെന്ന് രക്ഷാ പ്രവർത്തകർ അറിയിച്ചു. മൃതദേഹം പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് മരത്തിൽ കെട്ടിവെച്ചിരിക്കുകയാണ്. മൃതദേഹം നാളെ എയർ ലിഫ്റ്റ് ചെയ്യും. പതിനഞ്ചു കിലോമീറ്ററുകളോളമാണ് ഇവർ വനത്തിലൂടെ സഞ്ചരിച്ചത്. നേരം ഇരുട്ടിയത് കൊണ്ട് തന്നെ ഇന്ന് ഇവരെ എയർ ലിഫ്റ്റിങ് ചെയ്യാൻ സാധ്യമല്ലെന്നും ഈ രാത്രി ചിലപ്പോൾ അവർ അവിടെ തന്നെ തുടരേണ്ടി വരുമെന്നും വനപാലകർ പറഞ്ഞിരുന്നു. ആവശ്യമായ ഭക്ഷണമെത്തിച്ച് സൈന്യത്തിന്റെ സഹായത്തോടെ നാളെ ഇവരെ തിരിച്ചെത്തിക്കാനാണ് തീരുമാനം. നിലമ്പൂരിൽ നിന്നും രക്ഷാപ്രവർത്തനത്തിനെത്തിയ മൂന്ന് രക്ഷാപ്രവർത്തകർ സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് ഇന്നലെയും കുടുങ്ങിയിരുന്നു.
<BR>
TAGS : WAYANAD LANDSLIDE | RESCUE
SUMMARY : During the search, an 18-member rescue team got stuck in the forest at Chaliyar

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഡി.കെ. ശിവകുമാർ ഡിസംബറിന് ശേഷം മുഖ്യമന്ത്രിയാകുമെന്ന് പ്രസ്താവന; എംഎൽഎയ്ക്ക് കാരണംകാണിക്കൽ നോട്ടീസ്

ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഡിസംബറിന് ശേഷം സംസ്ഥാന മുഖ്യമന്ത്രിയാകുമെന്നുപറഞ്ഞ കോൺഗ്രസ്...

മലയാളം മിഷൻ അധ്യാപക പരിശീലനം

ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിലുള്ള അധ്യാപകര്‍ക്കായി നടത്തുന്ന...

സൗജന്യ ഓണക്കിറ്റ് 26 മുതൽ

തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 26ന് ആരംഭിക്കും....

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...

പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപുടം പ്രധാനാധ്യാപകന്‍ അടിച്ചു തകർത്തതായി പരാതി

കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി....

Topics

യാത്രക്കാരുടെ തിരക്ക്; മെട്രോ യെല്ലോ ലൈൻ സർവീസ് തിങ്കളാഴ്ച രാവിലെ 5 ന് ആരംഭിക്കും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈൻ സർവീസുകൾ തിങ്കളാഴ്ച രാവിലെ 5...

ബെംഗളൂരു നഗരത്പേട്ടയിലെ തീപ്പിടുത്തം; അഞ്ച് മരണം, കെട്ടിട ഉടമക്കെതിരെ കേസ് 

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം...

ബെംഗളൂരു നഗരത്പേട്ടയില്‍ തീപിടുത്തത്തില്‍ 2 പേര്‍ മരിച്ചു; മൂന്ന് പേര്‍ കുടുങ്ങികിടക്കുന്നതായി സംശയം

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 2 പേര്‍ മരിച്ചു. ഫ്ലോര്‍...

ബെംഗളൂരുവിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു; 10 പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ...

ധർമസ്ഥല; വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ധർമസ്ഥലയില്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനുപിന്നിൽ വലിയ ഗൂഢാലോചനയെന്നും ക്ഷേത്രനഗരത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്...

പൊതുജനങ്ങൾക്ക് രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ അവസരം

ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ്...

രേണുകസ്വാമി കൊലക്കേസ്: നടൻ ദര്‍ശന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: രേണുകസ്വാമി വധക്കേസില്‍ കന്നഡ നടൻ ദര്‍ശൻ തുഗുദീപയുടെ ജാമ്യം സുപ്രിംകോടതി...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം ഇന്റർസിറ്റി, മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് 16 മുതൽ ബയ്യപ്പനഹള്ളിയിൽനിന്ന്

ബെംഗളുരു: കെഎസ്ആർ സ്‌റ്റേഷനില്‍ പിറ്റ്ലൈൻ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു...

Related News

Popular Categories

You cannot copy content of this page