ലോകത്തിലെ മികച്ച 30 നഗരങ്ങളില്‍ ബെംഗളൂരുവും

ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ 2026 ലെ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിലാണ് ബെംഗളൂരുവിനെയും ഉള്‍പ്പെടുത്തിയത്. 270-ലധികം നഗരങ്ങളെ വിലയിരുത്തിയതിന് ശേഷമാണ് പട്ടിക തയ്യാറാക്കിയത്. ഇതില്‍ നിന്ന് 100 മികച്ച നഗരങ്ങളെ കണ്ടെത്തി. 29-ാമതാണ് ബെംഗളൂരുവിന്റെ സ്ഥാനം. ടെക്നോളജി,

കുടുംബങ്ങളെ ആകർഷിക്കുന്ന ജീവിത സാഹചര്യങ്ങൾ, പ്രകൃതിരമണീയമായ സ്ഥലങ്ങൾ, മികച്ച ഭക്ഷണ – ഷോപ്പിങ് അനുഭവങ്ങൾ എന്നിവയാണ് ബെംഗളൂരുവിനെ ഈ പട്ടികയിൽ എത്തിക്കാൻ പ്രധാന പങ്കുവഹിച്ചത്. ടെക്നോളജി രംഗത്ത് മാത്രമല്ല, ജീവിതശൈലിയിലും ബെംഗളൂരു മികച്ചതാണ്. റിപ്പോർട്ടിൽ ബെംഗളൂരു കുടുംബങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ആകർഷണങ്ങളുടെ കാര്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്താണെന്ന് വ്യക്തമാക്കുന്നു. പ്രകൃതിയും പാർക്കുകളും എന്ന വിഭാഗത്തിൽ നാലാം സ്ഥാനവും ബെംഗളൂരു നേടി. അതിവേഗം വളരുന്ന നഗരമായിട്ടും പ്രകൃതിയെ സംരക്ഷിക്കുന്നതിൽ ബെംഗളൂരു മുന്നിലാണ്. ഗ്ലോബല്‍ റെസ്‌റ്റോറന്റ് റാങ്കിങില്‍ ബെംഗളൂരു മൂന്നാമതാണ്. കരവല്ലിയിലെ പൈതൃക സീഫുഡ് വിഭവങ്ങൾ മുതൽ ഇന്ദിരാനഗറിലെ ‘പ്രോഗസീവ് കിച്ചണുകള്‍’ വരെ ഇവിടെയുണ്ട്. റീട്ടെയിൽ വൈവിധ്യം യുബി സിറ്റിയിലെ ആഢംബരശാലകൾ മുതൽ വിശാലമായ ഫീനിക്സ് മാൾ ഓഫ് ഏഷ്യ വരെ വ്യാപിച്ചു കിടക്കുന്നതാണ്. വിധാൻ സൗധയും ബാംഗ്ലൂർ പാലസുമൊക്കെ മനോഹര ദൃശ്യങ്ങളാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

സാമ്പത്തിക ശക്തി, സാംസ്കാരിക വൈവിധ്യം, ജീവിതനിലവാരം ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ പഠിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. ലോകത്തിലെ ഏറ്റവും മികച്ച നഗരമെന്ന നേട്ടം ലണ്ടന്‍ നിലനിര്‍ത്തി ഇന്ത്യൻ നഗരങ്ങളിൽ ബെംഗളൂരുവിന് പുറമെ മുംബൈ, ഡൽഹി, ഹൈദരാബാദ് എന്നീ നഗരങ്ങളും ഈ പട്ടികയിൽ ഇടം നേടി. ഡല്‍ഹി 54-ാമതായി ഇടം നേടി. ഹൈദരാബാദ് 82-ാമതാണ്. നൂറാം സ്ഥാനത്ത് ദോഹയാണ്.
SUMMARY: Bengaluru among the top 30 cities in the world

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാസറഗോഡ് വ്യവസായ പാര്‍ക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം

കാസറഗോഡ്: കാസറഗോഡ് ചട്ടഞ്ചാല്‍ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് റീസൈക്ലിംഗ് ഫാക്ടറിയില്‍ ഇന്ന്...

കോഴിക്കോട് യുവതിയെയും കുട്ടിയെയും കാണാനില്ലെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ യുവതിയെയും ഏഴുവയസുകാരനായ മകനെയും കാണാനില്ലെന്ന് പോലീസില്‍ പരാതി....

നന്ദിനി നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി; പുതിയ നിരക്കുകൾ ഇന്ന് മുതൽ

ബെംഗളൂരു: അടുക്കളയിലെ സ്ഥിരം സാന്നിധ്യങ്ങളായ നെയ്യും വെണ്ണയും വാങ്ങാൻ ഇനി ഉപഭോക്താക്കൾക്ക്...

പി.ജി ഹോസ്റ്റലിൽ സിലിണ്ടർ ചോർന്ന് തീപിടിത്തം; 9 പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: ബൊമ്മസാന്ദ്രയില്‍ പി.ജി ഹോസ്റ്റലിൽ പാചകവാതക സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ തീപിടുത്തത്തില്‍...

സ്വർണ വിലയില്‍ വലിയ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

എട്ടാം വളവില്‍ ചരക്കുലോറി തകരാറിലായി; താമരശ്ശേരി ചുരത്തില്‍ വൻ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വൻ ഗതാഗതക്കുരുക്ക്. ചുരത്തിന്റെ എട്ടാം വളവില്‍ ചരക്കുലോറി...

കൊച്ചിയിലെ സിജെപി ഐക്യദാര്‍ഢ്യ പരിപാടി: റോഡ് തടസ്സപ്പെടുത്തി പ്രതിഷേധ പരിപാടി നടത്തിയതിന് വേടനെതിരെ കേസ്

കൊച്ചി: ഡല്‍ഹി വിദ്യാർഥി സമരത്തെ പിന്തുണച്ച്‌ റാപ്പർ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ...

ഇന്ന് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് സിജെപി; സമാധാനപരമായിരിക്കണമെന്ന് അഭ്യർത്ഥന

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ...

Related Articles

Popular Categories