Wednesday, December 31, 2025
24.2 C
Bengaluru

ദുർബലമായി ഫെംഗൽ ചുഴലിക്കാറ്റ്; പുതുച്ചേരിയില്‍ റെക്കോര്‍ഡ് മഴ, വെള്ളപ്പൊക്കം

ചെന്നൈ: പുതുച്ചേരിയ്‌ക്ക് സമീപം ഇന്നലെ കരതൊട്ട ഫെംഗൽ ചുഴലിക്കാറ്റ് ദുർബലമായി. ഫെംഗൽ ചുഴലിക്കാറ്റ് തീവ്ര ന്യൂനമര്‍ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് വളരെ സാവധാനത്തിൽ പടിഞ്ഞാറോട്ട് നീങ്ങുകയും ക്രമേണ ദുർബലമാവുകയും വടക്കൻ തമിഴ്‌നാടിന് മുകളില്‍ ന്യൂനമർദമായി മാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

അതേസമയം ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തിലുണ്ടായ പേമാരി പുതുച്ചേരിയെ അക്ഷരാര്‍ഥത്തില്‍ മുക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റെക്കോഡായ 46 സെന്‍റീമീറ്റർ മഴയാണ് കേന്ദ്രഭരണപ്രദേശത്ത് രേഖപ്പെടുത്തിയത്. നിരവധി വീടുകള്‍ വെള്ളത്തിലായതിനൊപ്പം ചുഴലിക്കാറ്റിന്‍റെ ആഘാതത്തിൽ വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളും കാറുകളും മഴവെള്ളത്തിൽ ഒഴികിപ്പോയതായി പ്രദേശവാസികള്‍ പറയുന്നു. വ്യാപക കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

24 മണിക്കൂറിനിടെ 48.4 സെന്റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 30 വർഷത്തിനിടയിലെ മഴയുടെ ഏറ്റവും ഉയർന്ന തോതാണിത്. പുതുച്ചേരിയിൽ ഒറ്റരാത്രികൊണ്ട് 50 സെന്റീമീറ്റർ മഴ പെയ്തതായും കനത്ത വെള്ളപ്പൊക്ക സാഹചര്യമുള്ളതായും പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസാമി അറിയിച്ചു. വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്നവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.

കൃഷ്‌ണ നഗർ ഉൾപ്പെടെ പുതുച്ചേരിയിലെ മൂന്ന് വ്യത്യസ്‌ത സ്ഥലങ്ങളിൽ നിന്ന് 200 ഓളം പേരെ രക്ഷപ്പെടുത്തിയതായി ഡിഫൻസ് റിലീസിൽ പറയുന്നു. അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ വില്ലുപുരത്തും കനത്ത മഴയും വെള്ളപ്പൊക്കവും നാശം വിതച്ചു. തമിഴ്‌നാട്ടിലെ പല ജില്ലകളിലും തുടർച്ചയായി കനത്ത മഴയാണ് പെയ്യുന്നത്.

കടലൂർ ജില്ലയിൽ ജനവാസ മേഖലകൾ വെള്ളത്തിനടിയിലായതിനാൽ രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേന ബോട്ടുകൾ വിന്യസിച്ചു. ജില്ലാ കളക്ടർ ബലരാമന്റെ നേതൃത്വത്തിൽ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ബോട്ടുകൾ ഉപയോഗിച്ച് ദുരിതബാധിതരെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.പുതുച്ചേരിയിലെ കൃഷ്ണനഗർ മേഖലയിലെ ചില പ്രദേശങ്ങളിൽ 5 അടിയോളം ജലനിരപ്പ് ഉയർന്നു. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 500ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. 100 ​​ഓളം പേരെ ഇതുവരെ രക്ഷപെടുത്തിയതായാണ് വിവരം. ചെന്നൈ ഗാരിസൺ ബറ്റാലിയനിലെ ഇന്ത്യൻ ആർമി ട്രൂപ്പുകൾ ദുരിത ബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഒരു ഓഫീസർ, ആറ് ജൂനിയർ കമ്മീഷൻഡ് ഓഫീസർമാർ, 62 മറ്റ് ഉദ്യോ​ഗസ്ഥർ എന്നിവരടങ്ങുന്ന ഒരു ഹ്യൂമാനിറ്റേറിയൻ അസിസ്റ്റൻസ് ആൻഡ് ഡിസാസ്റ്റർ റിലീഫ് (HADR) സേനയെയാണ് പുതുച്ചേരിയിലെ ദുരിത ബാധിത പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ ചുഴലിക്കാറ്റിനെ കുറിച്ചും ചെന്നൈ നഗരത്തിലും മറ്റിടങ്ങളിലുമുള്ള ആഘാതത്തെക്കുറിച്ചും മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വില്ലുപുരത്ത് കനത്ത മഴ ലഭിച്ചതായും ജില്ലയിലെ മൈലത്ത് 49 സെന്‍റീമീറ്ററും നെമ്മേലിയിൽ 46 സെന്‍റീമീറ്റര്‍ വാനൂരിൽ 41 സെന്‍റീമീറ്ററും മഴ ലഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.


<BR>
TAGS : FENGAL CYCLONE |
SUMMARY : Weak Fengal Cyclone; Record rains, floods in Puducherry

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

റിട്ട. പ്രിൻസിപ്പലിന്റെ വീട്ടിൽ അർദ്ധരാത്രി മോഷണശ്രമം; ദമ്പതികൾ അറസ്റ്റിൽ

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരില്‍ റിട്ടയേർഡ് പ്രിൻസിപ്പലിന്റെ വീട്ടിൽ അതിക്രമിച്ചു...

മ​ല​പ്പു​റ​ത്ത് പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​മ്മ​യും മ​ക​നും മു​ങ്ങി​മ​രി​ച്ചു

മ​ല​പ്പു​റം: പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​മ്മ​യും മ​ക​നും മു​ങ്ങി​മ​രി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം....

ബുള്‍ഡോസര്‍ വിവാദങ്ങള്‍ക്കിടെ ശിവഗിരിയില്‍ ഒരേ വേദി പങ്കിട്ട് കേരള-കര്‍ണാടക മുഖ്യമന്ത്രിമാര്‍

തിരുവനന്തപുരം: ബെംഗളൂരുവിലെ ബുള്‍ഡോസര്‍ രാജ് വിവാദങ്ങള്‍ക്കിടെ ശിവഗിരിയില്‍ വേദി പങ്കിട്ട് മുഖ്യമന്ത്രി പിണറായി...

പോലീസ് തലപ്പത്ത് അഴിച്ചുപണി: അഞ്ച് പേരെ ഐജി റാങ്കിലേക്ക് ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ഐജി, ഡിഐജി തലത്തില്‍...

വേദനസംഹാരിയായ നിമെസുലൈഡ് കേന്ദ്രം നിരോധിച്ചു

ന്യൂഡൽഹി: വേദന സംഹാരിയായ നിമെസുലൈഡ് മരുന്ന് നിരോധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. 100...

Topics

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള ട്രെയിൻ സര്‍വീസുകളില്‍ നിയന്ത്രണം

ബെംഗളുരു: ബാനസവാടി-ബയ്യപ്പനഹള്ളി എസ്എംവിടി സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരി 3, 4,5...

പിജി താമസ സ്ഥലത്ത് ഗ്യാസ് സിലിൻഡർ സ്ഫോടനം: യുവാവ് മരിച്ചു

ബെംഗളൂരു: പേയിങ് ഗസ്റ്റ് താമസസ്ഥലത്ത് ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചു യുവാവ് മരിച്ചു....

നന്ദി ഹിൽസിൽ പുതുവത്സര രാവിൽ സന്ദര്‍ശക വിലക്ക്

ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി....

പുതുവത്സരാഘോഷം; ബെംഗളൂരുവില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ എം ജി റോഡ്‌...

കോഗിലുവിലെ ഭൂ​മി ഒ​ഴി​പ്പി​ക്ക​ൽ; വീട് നഷ്ടപ്പെട്ടവര്‍ക്ക് ഫ്ലാറ്റ് നല്‍കും, ജനുവരി ഒന്നു മുതൽ കൈമാറും

ബെംഗളൂരു: യെലഹങ്ക കോഗിലുവിലെ ഭൂ​മി ഒ​ഴി​പ്പി​ക്ക​ലില്‍ വീടുകൾ നഷ്ടമായവരെ ഫ്ലാറ്റുകളിലേക്ക് പുനരധിവസിപ്പിക്കാൻ...

പുതുവത്സരാഘോഷം; 31 ന് മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു, എംജി റോഡ് സ്റ്റേഷൻ രാത്രി 10 മണി മുതൽ അടച്ചിടും

ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്...

യെലഹങ്ക പുനരധിവാസം; ലീഗ് നേതൃസംഘത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉറപ്പ്

ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ ഇരുനൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട...

ബെംഗളൂരുവിൽ പുതുവത്സരാഘോഷങ്ങള്‍ കർശന നിയന്ത്രണങ്ങളോടെ

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ബെംഗളൂരുവിലെ...

Related News

Popular Categories

You cannot copy content of this page