Saturday, July 12, 2025
26.4 C
Bengaluru

ബെംഗളൂരുവിലെ എട്ട് സ്വകാര്യ സ്കൂളുകൾക്ക് ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിലെ എട്ട് സ്വകാര്യ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. സ്കൂളുകളിലെ ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബെംഗളൂരു സ്‌കോട്ടിഷ് സ്‌കൂൾ, ഭവൻ ബാംഗ്ലൂർ സ്‌കൂൾ, ജെയിൻ ഹെറിറ്റേജ് സ്‌കൂൾ, ദീക്ഷ ഹൈസ്‌കൂൾ, എഡിഫൈ സ്‌കൂൾ, ചിത്രകൂട സ്‌കൂൾ, ഗംഗോത്രി ഇൻ്റർനാഷണൽ പബ്ലിക് സ്‌കൂൾ, ഗിരിധൻവ സ്‌കൂൾ എന്നിവിടങ്ങളിലാണ് ഭീഷണി സന്ദേശം ലഭിച്ചത്.

സ്കൂൾ അധികൃതർ ഉടൻ പോലീസിനെ വിവരമറിയിച്ചു. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. പിന്നീട് ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

കഗ്ഗലിപുരയ്ക്ക് സമീപമുള്ള എഡിഫൈ സ്കൂളിനാണ് ആദ്യം ഭീഷണി സന്ദേശം ലഭിച്ചത്. [email protected] എന്ന ഇ മെയിൽ ഐഡിയിൽ നിന്നായിരുന്നു സന്ദേശം ലഭിച്ചത്. ഡൽഹി-എൻസിആർ മേഖല, ലഖ്‌നൗ, ജയ്പൂർ എന്നിവിടങ്ങളിലെ നിരവധി സ്‌കൂളുകളിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനു പിന്നാലെയാണിത്. കഴിഞ്ഞ ഡിസംബർ ഒന്നിന് ബെംഗളൂരുവിലും പരിസരത്തുമുള്ള 68 സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ചിപ്സിലും മിക്സച്ചറിലും വെളുത്ത പൊടി; പലഹാരങ്ങൾക്കിടയിൽ ഒളിപ്പിച്ച് ജയിലിലേക്ക് എംഡിഎംഎ കടത്താൻ ശ്രമം; യുവതി അറസ്റ്റിൽ

മംഗളൂരു: മംഗളൂരു ജില്ലാ ജയിലിലേക്ക് പലഹാരങ്ങൾക്കിടയിൽ ഒളിപ്പിച്ച് എംഡിഎംഎയ്ക്കു സമാനമായ വസ്തു...

ബെംഗളൂരുവിലെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം; നെഞ്ചിൽ തമിഴിൽ പച്ചക്കുത്ത്

ബെംഗളൂരു: കെങ്കേരി ആർവി കോളജിനു സമീപത്തെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം...

അഹമ്മദാബാദ് വിമാനാപകടം: ചാടിക്കയറി നിഗമനങ്ങളിലേക്ക് എത്തരുത്, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ ജൂണ്‍ 12-ന് നടന്ന എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണ...

തമിഴ്നാട്ടിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഇല്ല; കുട്ടികളുടെ ഇരിപ്പിടങ്ങൾ അർദ്ധവൃത്താകൃതിയിലാക്കും

ചെന്നൈ: തമിഴ്നാട്ടിലെ സ്‌കൂളുകളിൽ പുതിയ ഇരിപ്പിട ക്രമീകരണം. പുതിയ ക്രമീകരണത്തോടെ തമിഴ്നാട്ടിലെ...

കർണാടകയിൽ ഗുഹയിൽ ഒറ്റപ്പെട്ട് കഴിഞ്ഞ റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ വനത്തിനുള്ളിലെ ഗുഹയിൽ രണ്ടാഴ്ചയോളം ഒറ്റപ്പെട്ട്...

Topics

ബെംഗളൂരുവിലെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം; നെഞ്ചിൽ തമിഴിൽ പച്ചക്കുത്ത്

ബെംഗളൂരു: കെങ്കേരി ആർവി കോളജിനു സമീപത്തെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം...

കുടുംബ വഴക്ക്; കന്നഡ സീരിയൽ നടിയെ കുത്തിപരുക്കേൽപ്പിച്ചു, ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: കുടുംബ വഴക്കിനെ തുടർന്ന് കന്നഡ ടിവി സീരിയൽ നടിയെ കുത്തിപരുക്കേൽപിച്ച...

ബെംഗളൂരുവിൽ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: സർജാപുര-അത്തിബെലെ 66 കെവി ലൈനിൽ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിലെ വിവിധ...

ബെംഗളൂരുവിൽ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും; ഡി.കെ. ശിവകുമാർ

ബെംഗളൂരു: നഗരത്തിൽ അടുത്ത 5 വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപയുടെ...

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; ബന്നാർഘട്ട മൃഗശാല പ്രവേശന ടിക്കറ്റ് നിരക്ക് ഓഗസ്റ്റ് മുതൽ വർധിക്കും

ബെംഗളൂരു: ബന്നാർഘട്ട മൃഗശാലയിലെ പ്രവേശന ടിക്കറ്റ് നിരക്ക് ഓഗസ്റ്റ് മുതൽ 20%...

പുതിയ 148 നോൺ എസി ഇലക്ട്രിക് ബസുകൾകൂടി പുറത്തിറക്കി ബിഎംടിസി

ബെംഗളൂരു: പുതിയ 148 നോൺ എസി ഇലക്ട്രിക് ബസുകൾ കൂടിയാണ് നിരത്തിലിറക്കി...

മുൻ മന്ത്രി ബി.ടി. ലളിതാ നായക് കോൺഗ്രസിൽ ചേർന്നു

ബെംഗളൂരു: മുൻ മന്ത്രി ബി.ടി. ലളിതാ നായക് കോൺഗ്രസിൽ ചേർന്നു. പാര്‍ട്ടി...

സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും അനുവാദമില്ലാതെ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു; യുവാവ് അറസ്റ്റില്‍ 

ബെംഗളൂരു: അനുവാദമില്ലാതെ സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത...

Related News

Popular Categories

You cannot copy content of this page