Friday, July 4, 2025
24 C
Bengaluru

ബെംഗളൂരുവിൽ വീണ്ടും ആശ്വാസമഴ

ബെംഗളൂരു: വേനൽച്ചൂടിൽ നിന്നും അൽപ്പമെങ്കിലും ആശ്വാസം നൽകി നഗരത്തിൽ രണ്ടാം ദിവസവും മഴയെത്തി. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തിയായി പെയ്തിറങ്ങിയ മഴ മുക്കാൽ മണിക്കൂറോളം നീണ്ടുനിന്നു. നഗരത്തിലെ ചിലയിടങ്ങളിൽ പകൽ താപനില 41 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരുന്നു. വേനൽ കടുത്തതോടെ വിയർത്തൊലിക്കേണ്ടി വന്ന നഗരവാസികൾക്ക് അൽപ്പമെങ്കിലും ആശ്വാസം നൽകിയാണ് മഴയുടെ വരവും മടക്കവും. മഴയ്ക്കൊപ്പം ഇടിമിന്നലുമുണ്ടായിരുന്നു. നഗരത്തിൽ അടുത്ത രണ്ട് ദിവസം കൂടി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

വെള്ളക്കെട്ട്, വൈദ്യുതി മുടക്കം

മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. റോഡുകളിലും, അടിപ്പാതകളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ വാഹനഗതാഗതം തടസ്സപ്പെട്ടു. രാമമൂർത്തിനഗർ അടിപ്പാത, ബിന്നി മിൽ സർക്കിൾ, ഒകാലിപുരം, ആർ.ആർ. നഗർ ആർച്ച്, കസ്തൂരിനഗർ, നാഗവാര, ചക്രവർത്തി ലേഔട്ട്, ജെ.സി. നഗർ, ജയദേവ മേൽപ്പാലം, ലൗറി ജങ്ഷൻ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുകാരണം വാഹനഗതാഗതം ഏറെനേരം തടസ്സപ്പെട്ടത്. ചിലസ്ഥലങ്ങളിൽ ഇടിയോടുകൂടിയ മഴയാണ് ലഭിച്ചത്. മഴയെത്തുടർന്ന് മരങ്ങൾ ഒടിഞ്ഞ് റോഡിൽ വീണ് വാഹന ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ബെസ്കോം പരിധിയിൽ 10 ഇലക്ടിക് പോസ്റ്റുകൾ ഒടിഞ്ഞു വീണു. വിവിധ ഇടങ്ങളിൽ വൈദ്യുതി മുടക്കവും ഉണ്ടായി. 16,500 ഓളം പരാതികളാണ് നഗരത്തിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമിന് കഴിഞ്ഞ ദിവസം ലഭിച്ചത്.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സ്വര്‍ണവില വീണ്ടും താഴോട്ട്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് വൻ ഇടിവ്. പവന് 440 രൂപ...

ദുര്‍ബലനായ എതിരാളിയെന്ന് പരിഹാസം; ഒടുവില്‍ കാള്‍സന് ചെസ് ബോര്‍ഡില്‍ മറുപടി നല്‍കി ഡി ഗുകേഷ്

സബ്രെഗ്: തന്നെ ദുർബലനായ കളിക്കാരനെന്നു വിളിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ലോക ഒന്നാം നമ്പർ...

ഉത്തരാഖണ്ഡില്‍ കനത്ത മഴ: ചാര്‍ ധാം യാത്ര നിര്‍ത്തിവച്ചു

ന്യൂഡൽഹി: ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചാർ ധാം യാത്ര...

നന്ദിനി മിൽക്ക് പാർലർ അടിച്ചു തകർത്ത് കൊലപ്പെട്ട ഡിജിപിയുടെ മകൾ

ബെംഗളൂരു: നന്ദിനി മിൽക്ക് പാർലർ അടിച്ചു തകർത്തതിനു കൊല്ലപ്പെട്ട മുൻ ഡിജിപി...

മലപ്പുറത്ത് മരിച്ച 18 കാരിക്ക് നിപ ബാധയെന്ന് സംശയം; പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ ഉൾപ്പെടെ ക്വാറന്റീനിൽ

കോഴിക്കോട്:സ്വകാര്യ ആശുപത്രിയില്‍ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 കാരിക്ക് നിപ...

Topics

വിമാനത്താവളത്തിലേക്ക് പുതിയ നോൺ എസി ബസ് സർവീസുമായി ബിഎംടിസി

ബെംഗളൂരു: ശിവാജിനഗറിൽ നിന്ന് വിമാനത്താവളത്തിലേക്ക് ബിഎംടിസിയുടെ നോൺ എസി ബസ് ഇന്ന്...

അപ്പാർട്മെന്റിലെ മഴക്കുഴിയിലെ അസ്ഥികൂടം ; കൊലപാതകമല്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്

ബെംഗളൂരു: ബേഗൂറിലെ അപ്പാർട്മെന്റിലെ മഴവെള്ളക്കുഴിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതകമല്ലെന്ന് ഫൊറൻസിക്...

നോര്‍ക്ക റൂട്ട്‌സ് പ്രചരണ മാസാചരണം

ബെംഗളൂരു: കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് ലോകത്തെമ്പാടുമുള്ള പ്രവാസി കേരളീയര്‍ക്കായി...

മൈസൂരു റോഡിൽ ട്രക്കിടിച്ച് ബൈക്ക് യാത്രക്കാരനായ 19കാരന് ദാരുണാന്ത്യം

ബെംഗളൂരു: മൈസൂരു റോഡിൽ ട്രക്കിടിച്ച് ബൈക്ക് യാത്രക്കാരനായ 19 വയസ്സുകാരൻ മരിച്ചു....

ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ പാതയിൽ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ ഓഗസ്റ്റ്...

ശുചിമുറിയിൽ സഹപ്രവർത്തകയുടെ ദൃശ്യങ്ങൾ രഹസ്യമായി മൊബൈൽ ഫോണില്‍ പകര്‍ത്തി; ഇൻഫോസിസ് ടെക്കി അറസ്റ്റിൽ

ബെംഗളൂരു: ഐ.ടി.കമ്പനിയുടെ വനിതാ ശുചിമുറിയിൽ മൊബൈൽ ഫോണില്‍ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ...

നെലമംഗല-ബെംഗളൂരു ദേശീയ പാതയിലെ ടോൾ നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: നെലമംഗല-ബെംഗളൂരു ദേശീയ പാതയിലെ ടോൾ നിരക്ക് വർധിപ്പിച്ച് ദേശീയപാത അതോറിറ്റി....

Related News

Popular Categories

You cannot copy content of this page