Categories: NATIONALTOP NEWS

അദാനി ഗ്രൂപ്പിന്‍റെ ഷെല്‍ കമ്പനികളില്‍ നിക്ഷേപം; സെബി ചെയർപേഴ്സണെതിരെ ഹിൻഡൻബർഗ് ആരോപണം

ന്യൂഡൽഹി: സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും അദാനി ഗ്രൂപ്പുമായി ബന്ധമുള്ള വിദേശത്തെ നിഴൽ സ്ഥാപനങ്ങളിൽ ഓഹരിയുണ്ടെന്ന് ഹിൻഡൻബർഗിന്റെ ആരോപണം. ഇന്ത്യയുമായി ബന്ധപ്പെട്ട് വലുത് ഉടൻ വരുമെന്ന് ഇന്നലെ പുലർച്ചെ 5.34ന് എക്‌സിൽ ട്വീറ്റ് ചെയ്‌ത ഹിൻഡൻബർഗ് റിസർച്ച്, രാത്രിയോടെയാണ് വാര്‍ത്ത പുറത്തുവിട്ടത്.

ഹിൻഡൻബർഗ് റിപ്പോർട്ട് പറയുന്നത് അനുസരിച്ച്, ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി ഓഹരി വിപണിയിൽ കൃത്രിമം കാണിക്കാൻ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന അതേ സ്ഥാപനമായ ബെർമുഡയിലെയും മൗറീഷ്യസിലെയും അവ്യക്തമായ ഓഫ്‌ഷോർ ഫണ്ടുകളിൽ മാധബി ബുച്ചിനും ഭർത്താവിനും വെളിപ്പെടുത്താത്ത നിക്ഷേപം ഉണ്ടെന്നാണ്.

2017ൽ സെബിയുടെ മുഴുവൻ സമയ അംഗമായി മാധബി ബുച്ചിനെ നിയമിക്കുന്നതിനും, 2022 മാർച്ചിൽ സെബി ചെയർപേഴ്‌സണായി ചുമതല നൽകുന്നതിനും ഒക്കെ മുൻപുള്ള നിക്ഷേപങ്ങളാണ് ഇവയൊന്നും 2015 മുതലുള്ളതാണ് ഇവയെന്നും ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറയുന്നു. ചില രേഖകളെ ഉദ്ധരിച്ചാണ് ഈ വെളിപ്പെടുത്തലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കൂടാതെ മാധവി ബുച്ചിനെ സെബിയിൽ നിയമിക്കുന്നതിന് ആഴ്‌ചകൾക്ക് മുമ്പ്, അവരുടെ പുതിയ നിയന്ത്രണ ചുമതലയുമായി ബന്ധപ്പെട്ട സൂക്ഷ്‌മപരിശോധന ഒഴിവാക്കാൻ അവരുടെ നിക്ഷേപം തന്റെ നിയന്ത്രണത്തിലേക്ക് മാറ്റാൻ അവരുടെ ഭർത്താവ് അഭ്യർത്ഥിച്ചുവെന്നും ഹിൻഡൻബർഗ് റിപ്പോർട്ട് ആരോപിക്കുന്നു.

2023 ജനുവരിയിലും അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ടായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ട്. അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ ക്രമക്കേട് നടത്തിയെന്നാണ് അന്നത്തെ റിപ്പോർട്ടിൽ ആരോപിച്ചത്. ഇത് സുപ്രീംകോടതി നിർദ്ദേശപ്രകാരം സെബി അന്വേഷിക്കുന്നതിനിടെയാണ് പുതിയ ആരോപണം.

അതേസമയം ഹിൻഡൻബർഗ് ഉയർത്തിയ ആരോപണം തള്ളി സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച് രംഗത്തെത്തി. ഹിൻഡൻബർഗ് സ്വഭാവഹത്യ നടത്തുകയാണ്. എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചതാണെന്നും മാധബി പുരി ബുച്ച് പറഞ്ഞു. ഏത് ഏജൻസിക്കും രേഖകൾ നൽകാൻ തയ്യാറാണ്. ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൻ്റെ പ്രതികാരമെന്ന് മാധബി ബുച്ച് പറഞ്ഞു.
<BR>
TAGS : MADHABI BUCH | HINDENBURG REPORT | SEBI
SUMMARY : Hindenburg allegation against SEBI Chairperson

Savre Digital

Recent Posts

കേരളസമാജം കർണാടക ബാഡ്‌മിന്റൺ ടൂർണമെന്റ്റ് മേയ് 31-ന്

ബെംഗളൂരു: കേരളസമാജം കർണാടക സംഘടിപ്പിക്കുന്ന ബാഡ്‌മിന്റൺ ടൂർണമെന്റ് മേയ് 31-ന് യെലഹങ്ക കടികനഹള്ളിക്ക് സ്പാർക്-7 സ്പോർട്സ് അരീന ഇൻഡോർ കോർട്ടിൽ…

6 minutes ago

ചുട്ടുപഴുത്ത് പാലക്കാട്; താപനില 41.1 ഡിഗ്രി, 12 ജില്ലകളിൽ യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: വെള്ളിയാഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. 12 ജി​ല്ല​ക​ളി​ലാ​ണ് താ​പ​നി​ല സാ​ധാ​ര​ണ​യേക്കാൾ ര​ണ്ടു മു​ത​ൽ മൂ​ന്ന് ഡി​ഗ്രി…

28 minutes ago

തമിഴ്നാടും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിൽ: വോട്ടെടുപ്പ് ഏഴ് മണിമുതൽ

ചെന്നൈ/കൊൽക്കത്ത: തമിഴ്‌നാടും പശ്ചിമബംഗാളും വ്യാഴാഴ്ച ബൂത്തിലേക്ക്. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും ബംഗാളിൽ 152 മണ്ഡലങ്ങളിലേക്കുമാണ് വ്യാഴാഴ്ച വോട്ടെടുപ്പ്. ബംഗാളിൽ…

37 minutes ago

ബെംഗളൂരുവിൽ ഐടി ജീവനക്കാരന്‍ കമ്പനി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 27 ലക്ഷം തട്ടിച്ചു; കേസ്

ബെംഗളൂരു: കമ്പനി ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് 27 ലക്ഷം രൂപ തട്ടിയെടുത്ത ഐടി ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരു…

9 hours ago

പ്രധാനമന്ത്രിക്കെതിരായ ‘ഭീകരവാദി പരാമര്‍ശം’; മല്ലികാർജുൻ ഖാർഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഭീകരവാദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. പരാമര്‍ശത്തില്‍ ഖാര്‍ഗെ വിശദീകരണം നല്‍കണമെന്ന്…

9 hours ago

ക്ഷേത്രോത്സവത്തിനിടെ നടപ്പാലം തകർന്ന് എട്ടുപേർക്ക് പരുക്ക്

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ മൂഡബിദിരി ഹൊസബെട്ടു പുച്ച്മൊഗരു ബവാഡ ബൈലുവില്‍ ക്ഷേത്രോത്സവ ചടങ്ങിനിടെ നടപ്പാലം തകർന്ന് എട്ട് പേർക്ക്…

9 hours ago